കസ്റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിൽ നടന്ന വാക്കുതർക്കത്തെത്തുടർന്നാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. ആർജിഐ എയർപോർട്ട് പൊലീസ് സ്റ്റേഷനിലാണ് വിനായകൻ നിലവിലുളളത്. വിനായകൻ മദ്യലഹരിയിലാണെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിൽ നിന്നും ഹൈദരാബാദിലെത്തിയതായിരുന്നു വിനായകൻ. അവിടെ നിന്നും ഗോവയ്ക്ക് വിനായകന് കണക്ഷൻ ഫ്ലൈറ്റ് ഉണ്ടായിരുന്നു.
ഹൈദരാബാദ് വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ട്രാൻസ്ഫർ ഏരിയയിൽ വിനായകൻ മദ്യപിച്ച് ബഹളം വെച്ചു. വിമാനത്താവളത്തിന് അകത്ത് വലിയ ബഹളവും പ്രശ്നവും ഉണ്ടായതോടെ സിഐഎസ്എഫ് ഇടപെട്ടു. ഇവരുമായി വിനായകൻ വാക്ക് തർക്കം ഉണ്ടായി. ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് ഹൈദരാബാദ് പൊലീസിന് കൈമാറുകയായിരുന്നു. വിനായകനെ ഉടൻ വൈദ്യപരിശോധനക്ക് കൊണ്ട് പോകുമെന്ന് പൊലീസ് അറിയിച്ചു. തന്നെ സിഐഎസ്എഫ് മർദിച്ചുവെന്ന് വിനായകൻ ആരോപിച്ചു.
വാട്സ്‌ആപ്പ് കോളും സേഫല്ല! ഈ ആപ്പുകളെ കരുതിയിരിക്കുക
സാധാരണ കോള്‍ വിളിക്കുമ്ബോഴുള്ള കോള്‍ റെക്കോർഡിംഗിനെ പേടിച്ച് വാട്സ്‌ആപ്പ് കോളിനെ ആശ്രയിക്കുന്നവർ നിരവധിയാണ്.എന്നാല്‍ വാട്സ്‌ആപ്പ് കോളും സേഫല്ലെന്നാണ് സൂചനകള്‍. സാധാരണ കോളുകള്‍ റെക്കോർഡ് ചെയ്യുന്നതിന് ടെലികോം റെഗുലേറ്ററി അതോറിട്ടിയുടെ (ട്രായ്) നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ഇത്തരമൊരു നിയന്ത്രണം ഇല്ലാത്തതാണ് വാട്സ്‌ആപ്പ് കോളുകള്‍ റെക്കോഡ് ചെയ്യാനുള്ള മൊബൈല്‍ ആപ്പുകളുടെ പ്രചാരത്തിന് പിന്നില്‍. വാട്സ്‌ആപ്പ് കോളുകള്‍ റെക്കോർഡ് ചെയ്യാനായി തേർഡ് പാർട്ടി ആപ്ലിക്കേഷനെയാണ് തട്ടിപ്പ് സംഘങ്ങള്‍ ആശ്രയിക്കുന്നത്.
വാട്സ്‌ആപ്പ് കോളുകള്‍ ആപ്പുകള്‍ ഉപയോഗിച്ച് റെക്കോഡ് ചെയ്യുന്നത് നിയന്ത്രിക്കാൻ ട്രായ് പോലുള്ള സംവിധാനങ്ങള്‍ക്ക് അധികാരമില്ല. സ്വകാര്യത സംരക്ഷിക്കണമെന്ന വ്യവസ്ഥയുള്ള ഐടി നിയമമാണ് റെക്കോർഡ് ചെയ്യപ്പെട്ടു എന്ന് പരാതിയുള്ള ആളിന് ആശ്രയിക്കാവുന്ന സംവിധാനം. എന്നാല്‍ കോള്‍ റെക്കോർഡ് ചെയ്യുന്നു എന്ന് തിരിച്ചറിയാൻ പ്രയാസമാണ്.തേർഡ് പാർട്ടി ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കോള്‍ റെക്കോർഡിംഗ് പാടില്ലെന്നത് വിദേശത്തെ പല രാജ്യങ്ങളും നേരത്തെ നടപ്പാക്കിയ നിയമമാണ്.
ഇത് ഇന്ത്യയില്‍ നടപ്പാക്കുന്നത് വൈകിയാണ്. പഴയ മൊബൈല്‍ ഫോണുകളിലേക്ക് വരുന്ന കോളുകള്‍ റെക്കോർഡ് ചെയ്താലും വിളിക്കുന്നയാള്‍ അറിയാതെ പോവുന്നതിന്‍റെ കാരണമിതാണ്. തേർഡ് പാർട്ടി ആപ്ലിക്കേഷനില്‍ മിക്കതിലും വീഡിയോ റെക്കോർഡിംഗ് അടക്കമുള്ള ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്തിയവയാണ്. ഓണ്‍ലൈൻ തട്ടിപ്പിലെ ഹണിട്രാപ്പിങ്ങിന് ഉപയോഗിക്കുന്നതും ഇത്തരം ആപ്പുകളാണ്.
റെക്കോർഡ് ചെയ്യുന്ന വോയ്സ്, വീഡിയോ എന്നിവ ആവശ്യക്കാരുടെ സൗകര്യത്തിനനുസരിച്ച് കട്ട് ചെയ്യാനും ചില ആപ്പുകളില്‍ ഫീച്ചറുകളുണ്ട്. ഫേസ്ബുക്ക് മെസഞ്ചർ കോളുകള്‍ റെക്കോർഡ് ചെയ്യാനുള്ള സൗകര്യവും ചില ആപ്പുകളില്‍ ഉള്ളതായി കാണാം. ഇതെല്ലാം വലിയ ആശങ്ക സമ്മാനിക്കുന്നതാണ്. വാട്സ്‌ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള കോളുകള്‍ സേഫല്ല എന്ന് ചുരുക്കം.