ബെംഗളൂരു : ബെംഗളൂരുവിൽ 89 പുതിയ ഐ.ടി. ടെക് പാർക്കുകൾകൂടി വരുന്നു. ബെംഗളൂരു നോർത്ത് സോൺ, മഹാദേവപുര, ബൊമ്മനഹള്ളി സോണുകളിലാകും ഐ.ടി. പാർക്കുകൾ സ്ഥാപിക്കുക. അടുത്ത രണ്ടോമൂന്നോ വർഷത്തിനകം പാർക്കുകൾ യാഥാർഥ്യമാകും.നോർത്ത് സോണിലെ യശ്വന്തപുരയിൽ 10-ലധികം ഐ.ടി. കമ്പനികൾ വരും. വൈറ്റ്ഫീൽഡിലും ഇത്രയും ഐ.ടി. കമ്പനികൾ വരും.
ബെലന്ദൂരിൽ 5 കമ്പനികളും തുമകൂരു റോഡിൽ രണ്ടു കമ്പനികളും കോറമംഗലയിൽ ഒരു കമ്പനിയും കുന്ദലഹള്ളിയിൽ മൂന്നു കമ്പനികളും വരും.ഇതോടെ ബെംഗളൂരുവിൽ കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. കൂടുതൽ ഐ.ടി. പാർക്കുകൾ വരുന്നത് ബെംഗളൂരുവിന്റെ ഐ.ടി. നഗരമെന്ന പദവിയെ കൂടുതൽ ശക്തിപ്പെടുത്തും
ജോലിക്ക് വേണ്ടി ഓടി, പക്ഷെ ഓടിക്കയറിയത് മരണത്തിലേക്ക്; ജാര്‍ഖണ്ഡ് എക്സൈസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റിനെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
ജാർഖണ്ഡ് എക്സൈസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റിന്റെ ഫിസിക്കല്‍ ടെസ്റ്റില്‍ പങ്കെടുത്ത 11 ഉദ്യോഗാർത്ഥികള്‍ക്ക് ദാരുണാന്ത്യം.കടുത്ത ചൂടില്‍ 10 കിലോമീറ്ററിലധികം ദൂരമാണ് ശാരീരികക്ഷമത പരിശോധിക്കുന്നതിനായി ഉദ്യോഗാർത്ഥികള്‍ക്ക് ഓടേണ്ടി വന്നത്. നൂറിലധികം ഉദ്യോഗാർത്ഥികള്‍ പരിശോധനക്കിടെ ബോധരഹിതരാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ചില ഉദ്യോഗാർത്ഥികള്‍ ശാരീരികക്ഷമതാ പരീക്ഷ വിജയിക്കുന്നതിനായി ഉത്തേജകമരുന്നുകളോ, എനർജി ഡ്രിങ്കുകളോ ഉപയോഗിച്ചിട്ടുണ്ടാകാം.
അതാകും ശ്വാസം മുട്ടലിലേക്കും, ഹൃദയസ്തംഭനത്തിലേക്കും നയിച്ചതെന്ന് ഡോക്ടർമാർ സംശയിക്കുന്നു. കഠിനമായ ചൂടും, ഒരുപാട് നേരം നീണ്ട വരിയിലെ കാത്ത് നില്‍പ്പും ഈ അപകടത്തിന്റെ കാരണമായി സംശയിക്കപ്പെടുന്നു.2024 ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബർ 3 വരെയായി ഏഴ് സ്ഥലങ്ങളിലായാണ് ഫിസിക്കല്‍ ടെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
ജാർഖണ്ഡ് പൊലീസിന്റെ കണക്കനുസരിച്ച്, 2024 ഓഗസ്റ്റ് 30 വരെ, മൊത്തം 1,27,772 ഉദ്യോഗാർത്ഥികളാണ് ഫിസിക്കല്‍ ടെസ്റ്റില്‍ പങ്കെടുത്തിരിക്കുന്നത്.റിക്രൂട്ട്മെൻ്റിനിടയില് റാഞ്ചിയില്‍ ഒരാള്‍, ഗിരിദിഹില്‍ രണ്ട്, ഹസാരിബാഗില്‍ രണ്ട്, പലാമുവില്‍ നാല്, മുസാബാനി, സാഹിബ്ഗഞ്ച് എന്നിവിടങ്ങളില്‍ ഓരോരുത്തർക്കും ഉള്‍പ്പെടെ 11 ഉദ്യോഗാർത്ഥികള്‍ക്ക് ജീവൻ നഷ്ടപ്പെട്ടതായി ഓപ്പറേഷൻസ് ഐജി എ വി ഹോംകർ അറിയിച്ചു. ഇവരുടെ മരണ കാരണം എന്താണെന്ന് അറിയില്ല എന്നും അസ്വഭാവിക മരണത്തിനു കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു .