ബംഗളൂരു: കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കേ അശാസ്ത്രീയ നടപടിയുമായി ബി.ജെ.പി എം.എല്‍.എ. ചാണകവരളിയും ആര്യവേപ്പിലയും കൂട്ടി തീയിട്ട് പുകച്ച് കൊവിഡിനെ തുരത്തല്‍ ജാഥ നടത്തിയിരിക്കുകയാണ് കര്‍ണാടക ബല്‍ഗാം സൗത്ത് എം.എല്‍.എ അഭയ് പാട്ടീല്‍.
പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പമാണ് മണ്ഡലത്തിലെ തെരുവുകള്‍തോറും റിക്ഷാവണ്ടിയില്‍ ഹോമകുണ്ഡവുമായി ഘോഷയാത്ര നടത്തിയത്.
അഗ്‌നിഹോത്രം നടത്തി പ്രകൃതിയെ ശുദ്ധീകരിക്കാനാവുമെന്നത് ഹിന്ദുമത സംസ്‌കാരമാണ്. ഇത് പണ്ടുകാലം മുതല്‍ക്കെ തെളിയിച്ചതാണ്. മണ്ഡലത്തിലെ എല്ലാവീടുകള്‍ക്ക് മുന്‍പിലും അഗ്‌നിഹോത്ര ഹോമം നടത്തിയതായും നെയ്യും അരിയും തേങ്ങയുമാണ് ഇതിനായി ഉപയോഗിച്ചതെന്നും എം.എല്‍.എ പറഞ്ഞു.
കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയായിരുന്നു ഇവരുടെ ഘോഷയാത്ര. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നേരത്തെ ബി.ജെ.പിയുടെ ജമ്മുകശ്മീര്‍ വൈസ് പ്രസിഡന്റ് മെയ് മാസത്തില്‍ സമാനമായ രീതിയില്‍ ഹോമം നടത്തിയിരുന്നു.
കേരളം: സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും; ലോക്ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം