മലയാള സിനിമയിലെ സ്ത്രീകളുടെ അരക്ഷിതാവസ്‌ഥയുടെ ഗുരുതരമായ യാഥാർഥ്യങ്ങൾ വെളിവാക്കി ജസ്‌റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. സിനിമയിലെ പ്രുഖർ പോലും സ്ത്രീകളെ ശാരീരികമായി ചൂഷണം ചെയ്‌തായി ബോധ്യപ്പെട്ടതായി റിപ്പോർട്ടിലെ 48-ാം പേജ് വ്യക്തമാക്കുന്നു.
സിനിമയിൽ ടൈറ്റിൽ ക്യാരക്‌ടർ ഒരു ചെയ്ത നടി കമ്മിറ്റിക്ക് നൽകിയ മൊഴിയും ഞെട്ടിക്കുന്നതാണ്. സിനിമയിൽ കരാർ ഒപ്പുവെച്ചപ്പോൾ തനിക്ക് കംഫർട്ട് ആയ വസ്ത്രങ്ങൾ മാത്രമേ ധരിക്കൂ എന്ന് നടി വ്യക്തമാക്കിയിരുന്നെങ്കിലും ചിത്രീകരണം പകുതിയായപ്പോൾ ശരീരം പ്രദർശിപ്പിക്കാനും ചുംബനരംഗത്തിനും നിർബന്ധിച്ചതോടെ നായികാ പദവി വേണ്ട എന്ന് തീരുമാനിച്ച് പിൻവാങ്ങിയ നടിയെ സംവിധായകൻ ഭീഷണിപ്പെടുത്തി ഹോട്ടലിലേക്ക് എത്താൻ നിർബന്ധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം അവസരങ്ങൾക്കായി ശരീരം നൽകുന്നത് തെറ്റില്ലെന്ന കരുതുന്ന നടിമാരും കോംപ്രമൈസ് ചെയ്യുന്നതിൽ തെറ്റില്ലെന്ന് വിശ്വസിക്കുന്ന അമ്മമാരുമുണ്ടെന്നും കമ്മിഷൻ റിപ്പോർട്ട് തുറന്നുകാണിക്കുന്നു.
പോലുമുണ്ട്. ഒരു പ്രമുഖ നടി കരിയറിൽ വിജയിക്കാൻ കാരണം ഇത്തരത്തിൽ അഡ്‌ജ്സ്‌റ്റ് ചെയ്‌തതാണ് എന്നും കമ്മിഷൻ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ശരീരം നൽകിയാണ് സിനിമയിൽ സ്ത്രീകൾ തുടരുന്നത് എന്ന വ്യാപകമായി പ്രചാരണം നടത്തുന്നുന്നതിൽ സിനിമാമേഖലയിലെ പ്രമുഖർക്ക് പങ്കുണ്ടെന്നും റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നു.