ബംഗളൂരു (കർണാടക): ബംഗളൂരുവിലെ ആദർശ് നഴ്സിംഗ് കോളേജിൽ വിദ്യാർത്ഥി ഹോസ്റ്റലിൽ എലി പ്രതിരോധ മരുന്ന് തളിച്ചതിനെ തുടർന്ന് 19 വിദ്യാർത്ഥികൾ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 18 നാണ് സംഭവം.
“വിഷപദാർത്ഥങ്ങളുടെ സാന്നിധ്യം കാരണം 19 വിദ്യാർത്ഥികൾക്ക് ശ്വാസകോശ പ്രശ്നങ്ങൾ അനുഭവപ്പെടുകയും അവർക്ക് അത്യാഹിതം ഉണ്ടാവുകയും ചെയ്തതിനാൽ മറ്റ് ഹോസ്റ്റൽ വിദ്യാർത്ഥികളും സ്റ്റാഫും പൊതുജനങ്ങളും ചേർന്ന് അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു, ” വെസ്റ്റ് ബംഗളുരു ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് എസ്. ഗിരീഷ് പറഞ്ഞു.
![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2024/08/19093554/Screenshot_20240819-133203_Amazon-1024x776.jpg)
19 വിദ്യാർത്ഥികളിൽ മൂന്നുപേർ ( ജയൻ വർഗീസ്, ദിലീഷ്, ജോമോൻ ) ഗുരുതരാവസ്ഥയിലായതിനാൽ ഐസിയുവിലേക്ക് മാറ്റിയാതായും മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും വെസ്റ്റ് ബംഗളുരു ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് അറിയിച്ചു.
എലി പ്രതിരോധ മരുന്ന് തളിച്ച ഹോസ്റ്റൽ മാനേജ്മെന്റ് സ്റ്റാഫിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 286 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.