Home Featured ബംഗളൂരു: സിനിമ തിയേറ്ററിന്റെ ടോയ്‌ലെറ്റിൽ സ്ത്രീയുടെ വീഡിയോ മൊബൈലിൽ പകർത്തി; 14 വയസ്സുള്ള രണ്ട് കുട്ടികൾ അറസ്റ്റിൽ

ബംഗളൂരു: സിനിമ തിയേറ്ററിന്റെ ടോയ്‌ലെറ്റിൽ സ്ത്രീയുടെ വീഡിയോ മൊബൈലിൽ പകർത്തി; 14 വയസ്സുള്ള രണ്ട് കുട്ടികൾ അറസ്റ്റിൽ

by admin

ബംഗളൂരു: പ്രശസ്ത സിനിമാ തിയേറ്ററിൻ്റെ ശുചിമുറിയിൽ സ്ത്രീയുടെ വീഡിയോ ചിത്രീകരിച്ചതിന് 14 വയസ്സുള്ള രണ്ട് ആൺകുട്ടികളെ ബംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു.

ഓഗസ്റ്റ് 10 ന് 23 കാരിയായ പരാതിക്കാരി ലാൽബാഗിനടുത്തുള്ള ഉർവശി തീയേറ്ററിൽ രാത്രി 9.45 ഓടെ സിനിമ കാണാൻ എത്തിയപ്പോഴായിരുന്നു സംഭവം. ഇടവേള സമയത്താണ് താൻ സ്ത്രീകളുടെ ശുചിമുറിയിൽ കയറിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

ജനലിനു സമീപമുള്ള ശുചിമുറിയുടെ മുകളിൽ ഒരു കൈയുടെ നിഴൽ കണ്ടപ്പോൾ ആരോ വീഡിയോ റെക്കോർഡ് ചെയ്യുന്നതായി മനസ്സിലായി,” പരാതിക്കാരി പോലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു.

പരാതിക്കാരി ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പ്രതികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് 112 വഴി പോലീസ് കൺട്രോൾ റൂമിലേക്ക് ഡയൽ ചെയ്തു.

സംഭവസ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇരുവരെയും തിരിച്ചറിഞ്ഞു. തുടർന്ന് ഇരുവരെയും ട്രാക്ക് ചെയ്ത് കസ്റ്റഡിയിലെടുക്കുകയും അവരുടെ ആൻഡ്രോയിഡ് മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group