Home Featured വയനാട് ദുരന്തബാധിതർക്ക് ഒരു മാസത്തെ ശമ്ബളം നല്‍കി ബംഗളൂരു ശ്മശാനം ജീവനക്കാർ

വയനാട് ദുരന്തബാധിതർക്ക് ഒരു മാസത്തെ ശമ്ബളം നല്‍കി ബംഗളൂരു ശ്മശാനം ജീവനക്കാർ

ബംഗളൂരു: വയനാട് ദുരന്തബാധിതർക്ക് സഹായമേകാൻ നഗരത്തിലെ ശ്മശാനങ്ങളിലെ 20 ജീവനക്കാർ ഒരു മാസത്തെ ശമ്ബളം നല്‍കി.കല്‍പള്ളി, കെങ്കേരി, ബൊമ്മനാഹള്ളി ശ്മശാനങ്ങളിലെ ജീവനക്കാരാണ് സഹായഹസ്തവുമായി രംഗത്തെത്തിയത്.

മങ്കിപോക്സ്, നിപ, എബോള;അടുത്ത മഹാമാരിക്ക് കാരണമായേക്കാവുന്ന രോഗങ്ങളേക്കുറിച്ച്‌ ലോകാരോഗ്യസംഘടന

ലോകത്തെയാകെ പിടിച്ചുകുലുക്കിയ വൈറസുകളുടെ എണ്ണമെടുത്താല്‍ മുൻപന്തിയിലുണ്ടാവും കൊറോണ. വ്യാപനനിരക്കിലും മരണനിരക്കിലുമൊക്കെ കൊറോണ മുമ്ബിലായിരുന്നു.ഇപ്പോഴിതാ ഇനിയൊരു മഹാമാരി ഉണ്ടാവുകയാണെങ്കില്‍ അതിന് കാരണമായേക്കാവുന്ന രോഗാണുക്കളേക്കുറിച്ച്‌ പറഞ്ഞിരിക്കുകയാണ് ലോകാരോഗ്യസംഘടന. മങ്കിപോക്സ്, നിപ, എബോള തുടങ്ങിയ മുപ്പതോളം രോഗങ്ങളേക്കുറിച്ചുള്ള പട്ടികയാണ് ലോകാരോഗ്യസംഘടന പുറത്തുവിട്ടിരിക്കുന്നത്.മറ്റൊരു ആഗോള ആരോഗ്യ ഭീഷണിക്ക് കാരണമായേക്കാവുന്ന രോഗങ്ങളേക്കുറിച്ചാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. ഇരുനൂറ് ഗവേഷകർ ചേർന്ന് 1652-ഓളം രോഗാണു സ്പീഷീസുകളെ പരിശോധിച്ചാണ് പ്രധാനപ്പെട്ട മുപ്പതെണ്ണം നിരത്തിയത്.

രണ്ടുവർഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് ഈ രോഗാണുക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന വിലയിരുത്തലില്‍ എത്തിയത്. കൊറോണ വൈറസിന് സമാനമായ സാർബികോവൈറസ്, മെർബികോ വൈറസ്, മങ്കിപോക്സ് വൈറസ്, വെരിയോള വൈറസ്, നിപ, പക്ഷിപ്പനി തുടങ്ങിയവയൊക്കെ പട്ടികയിലുണ്ട്. കോവിഡ് മഹാമാരിക്ക് കാരണമായ സാർസ് കോവ് 2 വൈറസ് ഉള്‍പ്പെട്ടതാണ് സാർബികോ വൈറസ്, മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോമിന് കാരണമാകുന്ന വൈറസ് ഉള്‍പ്പെട്ടതാണ് മെർബികോവൈറസ്.

2022-ല്‍ ആഗോള വ്യാപനത്തിന് തന്നെ കാരണമായ ഇന്നും സെൻട്രല്‍ ആഫ്രിക്കയില്‍ പടർന്നുകൊണ്ടിരിക്കുന്ന മങ്കിപോക്സിനും പ്രാധാന്യം നല്‍കണമെന്ന് ഗവേഷകർ പറയുന്നു. സബ്ടൈപ് എച്ച്‌5 ഇൻഫ്ലുവൻസ എ വൈറസും കോളറ, പ്ലേഗ്, വയറിളക്കം, ഡയേറിയ, ന്യുമോണിയ എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളും പട്ടികയിലുണ്ട്. മരണനിരക്കില്‍ മുന്നിലുള്ള നിപ വൈറസ് മുമ്ബത്തെപ്പോലെതന്നെ പുതിയ പട്ടികയിലുമുണ്ട്.പട്ടികയിലുള്ള പല രോഗാണുക്കളും നിലവില്‍ ചിലഭാഗങ്ങളില്‍ മാത്രമേ ഉള്ളുവെങ്കിലും ഭാവിയില്‍ ലോകമാകെ വ്യാപിക്കാമെന്ന സാധ്യതയാണ് ഗവേഷകർ പങ്കുവെക്കുന്നത്.

കാലാവസ്ഥാ വ്യതിയാനവും നഗരവല്‍ക്കരണവും രോഗങ്ങള്‍ എളുപ്പത്തില്‍ മനുഷ്യരിലേക്ക് പടരാനിടയാക്കുന്നുവെന്നും ഗവേഷകർ പറയുന്നുണ്ട്. ഇത്തരത്തില്‍ രോഗങ്ങളെ അവയുടെ വ്യാപനത്തിന്റെയും മരണസാധ്യതയുടെയും അടിസ്ഥാനത്തില്‍ പ്രാധാന്യം നല്‍കുന്നത് രാജ്യങ്ങളേയും സംഘടനകളേയുമൊക്കെ കൂടുതല്‍ കരുതലോടെ മുന്നോട്ടുപോകാൻ സഹായിക്കുമെന്നാണ് ലോകാരോഗ്യസംഘടന കരുതുന്നത്. രോഗവ്യാപന-മരണ നിരക്കുകള്‍ കൂടുതലും ചികിത്സാസാധ്യതകള്‍ കുറവുമുള്ള രോഗങ്ങളേയാണ് ഭീഷണിയായി കണ്ട് പട്ടികയാക്കിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group