കർണാടകയിലെ സ്വകാര്യ വ്യവസായ മേഖലയില്‍ കന്നടിഗർക്ക് 75 ശതമാനം വരെ ജോലി സംവരണം ലക്ഷ്യമിട്ട് സർക്കാർ തയാറാക്കിയ ബില്ലിനെതിരെ നല്കിയ പൊതുതാല്പര്യ ഹരജി കർണാടക ഹൈകോടതി തള്ളി.ബില്ലിന്റെ ഭരണഘടന സാധുത ചോദ്യംചെയ്ത് ഡോ. ആർ. അമൃത ലക്ഷ്മി നല്കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്. ബില്ലിലെ ഭരണഘടനാപരമായ വെല്ലുവിളികള്‍ പരിഹരിക്കുന്നതുവരെ അത് പിൻവലിക്കണമെന്നും നടപ്പാക്കുന്നത് തടയണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പഞ്ചാബിനും ഹരിയാനക്കും സമാനമായ തൊഴില്‍ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ആ സംസ്ഥാനങ്ങളിലെ ഹൈകോടതികള്‍ വിധിച്ച കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഹരജിയില്‍ എതിർക്കുന്നത് ഒരു ബില്ലിനെ മാത്രമാണെന്നും അതിന് നിയമത്തിന്റെ സ്വഭാവം വന്നിട്ടില്ലെന്നും ഹൈകോടതി നിരീക്ഷിച്ചു. ഹരജി അനവസരത്തിലുള്ളതാണെന്നുപറഞ്ഞ കോടതി, ഹരജിയില്‍ ഉന്നയിച്ച കാര്യങ്ങളില്‍ അഭിപ്രായം പറയാതെ തള്ളുകയായിരുന്നു.
പൂച്ചയിറച്ചി കഴിക്കാൻ പൊതു ജനങ്ങളെ ക്ഷണിച്ചു കൊണ്ട് കൊച്ചിയിൽ പ്രതിഷേധം
സസ്യാഹാരം പ്രോത്സാഹിപ്പിക്കാൻ വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധം നടത്തി പീപ്പിള്‍ ഫോർ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ് (പെറ്റ).അന്താരാഷ്ട്ര പൂച്ച ദിനമായ ഓഗസ്റ്റ് എട്ടിനു മുന്നോടിയായി പൂച്ചകളുടെ പാവകളെ നിരത്തിവെച്ച് മറൈൻഡ്രൈവ് മഴവില്‍ പാലത്തിലാണ് കൗതുകകരമായ പ്രതിഷേധം നടത്തിയത്.പൂച്ച ഇറച്ചി വില്പനയ്ക്ക് എന്നറിയിച്ചായിരുന്നു പരിപാടി.പൂച്ചകളെ കഴിക്കാൻ സാധാരണ മനുഷ്യർക്ക് സാധിക്കാറില്ല.
പൂച്ചയെ ഭക്ഷിക്കാത്തവർ മറ്റു മത്സ്യ – മാംസങ്ങളും ഭക്ഷിക്കരുതെന്ന് പെറ്റ ഓർഗനൈസർ ഉത്ഘർഷ് ഗാർഗ് പറഞ്ഞു.മൃഗങ്ങള്‍ നമ്മുടേതല്ല എന്നും അവയെ പരീക്ഷണം നടത്തുന്നതോ, കഴിക്കുന്നതോ, വിനോദത്തിന് ഉപയോഗിക്കുന്നതോ, അവയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ധരിക്കുന്നതോ തെറ്റാണ്. സസ്യാഹാരങ്ങളില്‍നിന്ന് ശരീരത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ലഭിക്കുമെന്നും സസ്യാഹാരം മാത്രം കഴിക്കുന്ന ഒരു മനുഷ്യൻ വർഷത്തില്‍ 200 മൃഗങ്ങളുടെ ജീവൻ രക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.ഓർഗനൈസർ ഹിരാജ് ലജ്ജാനി പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്കി.