മുതിർന്ന ബിജെപി നേതാവും മുൻ ഉപ പ്രധാനമന്ത്രിയുമായ എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.96കാരനായ അദ്ദേഹത്തെ ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ന്യൂറോസർജൻ ഡോ. വിനീത് സൂരിയുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. ജൂലായ് ആദ്യവാരവും അദ്ദേഹത്തെ ഏതാനും ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആദ്യ എൻഡിഎ സർക്കാരില്‍ 1998 മുതല്‍ 2004 വരെ രാജ്യത്തെ ആഭ്യന്തര മന്ത്രിയായിരുന്നു അദ്ദേഹം. 2002 മുതല്‍ 2004 വരെ രാജ്യത്തെ ഉപ പ്രധാനമന്ത്രി പദവിയും വഹിച്ചു. ഈ വർഷം ആദ്യം രാജ്യം അദ്ദേഹത്തിന് ഭാരതരത്ന നല്‍കി ആദരിച്ചു.
മോഷ്ടിച്ച ബൈക്കിന്റെ നമ്ബർ തിരുത്തി കറങ്ങിയ വയോധികൻ പിടിയില്‍.
മോഷ്ടിച്ച ബൈക്കിന്റെ നമ്ബർ തിരുത്തി കറങ്ങിയ വയോധികൻ പിടിയില്‍. സൈക്കിള്‍ മോഷ്ടിച്ചതിന് അടുത്തിടെ ഹരിപ്പാട് വച്ച് അറസ്റ്റിലായ കണ്ണൂർ സ്വദേശി രാജപ്പൻ(61) ആണ് വീണ്ടും കുടുങ്ങിയത്.സൈക്കിള്‍ മോഷണക്കേസില്‍ റിമാൻഡിലിരിക്കെയാണ് രാജപ്പനെ തേടി അടുത്ത കേസും എത്തിയത്.സൈക്കിള്‍ മോഷണക്കേസില്‍ അറസ്റ്റിലാകുന്നതിന് മുന്നേയാണ് മോഷ്ടിച്ച ബൈക്കുമായി ഇയാള്‍ കറങ്ങിയത്. ഹെല്‍മറ്റിടാതെ കറങ്ങിയതിനാല്‍ ഇയാളുടെ ചിത്രം എഐ ക്യാമറയില്‍ പതിയുകയായിരുന്നു.
എന്നാല്‍ ബൈക്കിന്റെ ഒരു നമ്ബർ മായ്ച്ചു കളഞ്ഞിരിക്കുന്നതായി എംവിഡിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഹെല്‍മറ്റില്ലാത്ത യാത്ര ചെയ്തതിനാല്‍ സ്‌കൂട്ടറിന്റെ ഉടമയ്‌ക്ക് പിഴ അടയ്‌ക്കാനുള്ള നോട്ടീസും എംവിഡി നല്‍കി.എന്നാല്‍ തന്റെ സ്‌കൂട്ടറല്ലെന്നും ഓടിക്കുന്ന ആളിനെ അറിയില്ലെന്നും കാണിച്ച് ഉടമ മോട്ടോർ വാഹന വകുപ്പില്‍ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ ആർ.ടി.ഒ. ഓഫീസ് ജീവനക്കാരൻ വെണ്മണി സ്വദേശി മണിക്കുട്ടന്റെ മോഷണം പോയ ബൈക്കാണിതെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇതിനിടയില്‍ സൈക്കിള്‍ മോഷണത്തിന് പ്രതി പിടിയിലായിരുന്നു. മോഷ്ടിച്ച ബൈക്ക് റെയില്‍വേ സ്‌റ്റേഷൻ പരിസരങ്ങളില്‍ വച്ചാണ് ഇയാള്‍ സൈക്കിള്‍ മോഷണത്തിന് ഇറങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.