ബംഗളൂരു: വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിക്ക് നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച് ഉപദ്രവിച്ചു. സംഭവം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്, അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എൻഡിടിവി റിപ്പോർട്ട് പ്രകാരം ബെംഗളൂരു സൗത്ത് പൊലീസ് കേസെടുത്ത് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
റോഡിൻ്റെ മറ്റേ അറ്റത്ത് നിൽക്കുന്ന സ്ത്രീയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. കുറച്ച് നിമിഷങ്ങൾക്ക് ശേഷം, വെള്ള ഷർട്ടിട്ട ഒരാൾ പിന്നിൽ നിന്ന് സ്ത്രീയെ പിടിക്കുകയും അവർ രസാക്ഷപെട്ട ഓടുന്നതും വിഡിയോയിൽ പതിഞ്ഞിട്ടുണ്ട് , അക്രമി അവരെ പിന്തുടരുകയും വീണ്ടും പിടിക്കുകയും ചെയ്യുന്നു. കഴുത്തിൽ തൻ്റെ മറ്റേ കൈ ലോക്ക് ചെയ്യുകയും വായ മൂടാൻ ശ്രമിക്കുകയും ചെയ്തു .സ്ത്രീ വീണ്ടും എതിർക്കുകയും ശബ്ദമുയർത്തുകയും ചെയ്തതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു .ബെംഗളൂരുവിലെ കോണനകുണ്ടെ മേഖലയിലാണ് സംഭവം. പുലർച്ചെ 5 മണിക്ക് നടക്കാൻ ഇറങ്ങിയ സ്ത്രീ സുഹൃത്തിനെ കാത്തുനിൽക്കുന്നതിനിടെയായിരുന്നു സംഭവം.