Home Featured ഭാര്യയെ കുത്തിക്കൊന്ന യുവാവിനായി തിരച്ചിൽ ശക്തം

ഭാര്യയെ കുത്തിക്കൊന്ന യുവാവിനായി തിരച്ചിൽ ശക്തം

by admin

ബെംഗളൂരു: ഭാര്യയെ വീട്ടിൽ കയറി കുത്തിക്കൊന്നശേഷം ഭാര്യവീട്ടുകാരെ ഭീഷണിപ്പെടുത്താൻ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്ത യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞദിവസം ചാമരാജ്‌പേട്ടിലാണ് സംഭവം. സിദ്ധാപുര സ്വദേശി തബ്രേസ് പാഷയാണ് ഭാര്യ സൈദ ഫാസിൽ ഫാത്തിമയെ (34) കുത്തിക്കൊന്നത്.

ഏതാനും വർഷങ്ങൾക്കുമുമ്പ് തബ്രേസ് പാഷയെ മോഷണക്കേസിൽ പോലീസ് അറസ്റ്റുചെയ്തിരുന്നു. അതിനുശേഷം ഭാര്യ സൈദ സ്വന്തം വീട്ടിലായിരുന്നു താമസം. ചാമരാജ്‌പേട്ടിൽ സ്വകാര്യസ്കൂളിൽ അധ്യാപികയായിരുന്നു ഇവർ. ഫാത്തിമയെ തിരികെ വീട്ടിലേക്ക് കൊണ്ടുവരാൻ പാഷ പലതവണ ശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല. ഇതേത്തുടർന്ന് വെള്ളിയാഴ്ച രാവിലെ ഫാത്തിമയുടെ വീട്ടിലെത്തി കൊല നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group