ബെംഗളൂരു: നൈസ് റോഡിൽ രാത്രി ഇരുചക്രവാഹനങ്ങളുടെ സഞ്ചാരം സിറ്റി പോലീസ് നിരോധിച്ചു. വെള്ളിയാഴ്ച ആണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. 2008ൽ ഈ റോഡ് തുറന്നതിനു ശേഷം ആദ്യമായാണ് പോലീസ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ വെള്ളിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനപ്രകാരം, അടുത്ത വിജ്ഞാപനം വരെ എല്ലാ ദിവസവും രാത്രി 10 മുതൽ പുലർച്ചെ 5 വരെ ഇരുചക്രവാഹനങ്ങളുടെ സഞ്ചാരം നിരോധിച്ചിരിക്കുന്നു. രാത്രി സമയങ്ങളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായതുകൊണ്ടാണ് ഈ നിരോധനമെന്നും അദ്ദേഹം പറഞ്ഞു.