Home Featured വയനാട്ടിലെ ഉരുൾപൊട്ടലിൽ കർണാടകത്തിൽനിന്നുള്ളവരും കുടുങ്ങി

വയനാട്ടിലെ ഉരുൾപൊട്ടലിൽ കർണാടകത്തിൽനിന്നുള്ളവരും കുടുങ്ങി

by admin

ബെംഗളൂരു: വയനാട്ടിലെ ഉരുൾപൊട്ടലിൽ കർണാടകത്തിൽനിന്നുള്ളവരും ഉൾപ്പെട്ടതായി വിവരം. വയനാട്ടിൽ കർണാടകക്കാർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് പ്രാഥമികവിവരമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. വിവരം ലഭിച്ചപ്പോൾത്തന്നെ ഇവരെ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും ഉറപ്പുവരുത്തിയതായും അദ്ദേഹം പറഞ്ഞു.

പരിക്കേറ്റവരെ ചികിത്സിക്കാൻ മൈസൂരു കെ.ആർ. ആശുപത്രിയിലും എച്ച്.ഡി. കോട്ടെ ആശുപത്രിയിലും സജ്ജീകരണമേർപ്പെടുത്തിയിട്ടുണ്ട്. ഇവരെ കൊണ്ടുവരാൻ വാഹനസൗകര്യവുമേർപ്പെടുത്തി.ചാമരാജ്‌നഗർ ഡെപ്യൂട്ടി കളക്ടർ ഓഫീസിൽ ഹെൽപ് ലൈൻ നമ്പർ തുടങ്ങിയിട്ടുണ്ട്. ഗുണ്ടൽപേട്ടിൽനിന്ന് വയനാട്ടിൽ സ്ഥിരമായി വിവിധ ജോലികൾക്കായി പോകുന്ന തൊഴിലാളികളാണ് ഉരുൾപൊട്ടലിൽപെട്ടതെന്നാണ് സൂചന. എത്ര തൊഴിലാളികൾ ഇതിൽപെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group