Home Featured ഇന്ദിരാനഗർ മെട്രോ സ്റ്റേഷന് സമീപം യൂബർ ഡ്രൈവറെയും യാത്രക്കാരനെയും വിഡിയോ പകർത്തിയ ആളെയും ഉൾപ്പെടെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ആക്രമിച്ചു : വീഡിയോ കാണാം

ഇന്ദിരാനഗർ മെട്രോ സ്റ്റേഷന് സമീപം യൂബർ ഡ്രൈവറെയും യാത്രക്കാരനെയും വിഡിയോ പകർത്തിയ ആളെയും ഉൾപ്പെടെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ആക്രമിച്ചു : വീഡിയോ കാണാം

by admin

ബെംഗളൂരു : ഇന്ദിരാനഗർ മെട്രോ സ്റ്റേഷന് സമീപം യൂബർ ഡ്രൈവറെയും യാത്രക്കാരനെയും വിഡിയോ പകർത്തിയ ആളെയും ഉൾപ്പെടെ ഓട്ടോറിക്ഷാ ഡ്രൈവർ ആക്രമിച്ചു . സോഷ്യൽമീഡിയയിൽ വീഡിയോ വൈറൽ ആവുകയാണ് . യൂബെറിൽ യാത്ര ചെയ്യണമോ അല്ല ഓട്ടോയിൽ യാത്ര ചെയ്യണമോ എന്നുള്ളത് ജനം തീരുമാനിക്കുമെന്നും അത് തടയാൻ നിങ്ങളാരാണെന്നും ഇല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ പോകട്ടെയെന്നുമൊക്കെ വധിക്കുന്നതിനിടയിലും ഓട്ടോ ഡ്രൈവർമാർ ആക്രമിക്കുന്നത് കാണാം .

വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ, ബെംഗളൂരു സിറ്റി പോലീസ് പ്രതികരിച്ചിട്ടുണ്ട് . കോൺടാക്റ്റ് നമ്പർ DM വഴി നൽകാനോ . അല്ലെങ്കിൽ , #Namma 112 ഡയൽ ചെയ്യൂ എന്നും പ്രതികരിച്ചു.

യൂബർ ഇന്ത്യ ഈ പോസ്റ്റിന് പ്രതികരിച്ചു: “ഇത് ആശങ്കാജനകമാണ്, . ഇത്തരം പെരുമാറ്റം അംഗീകരിക്കാൻ കഴിയില്ല, നിങ്ങളുടെ സുരക്ഷ മുൻഗണനയാണ്. ദയവായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഉബർ അക്കൗണ്ട് കോൺടാക്റ്റ് വിവരങ്ങളും യാത്രയുടെ വിവരങ്ങളും ഡയരക്റ്റ് മെസേജ് വഴി അയക്കുക, നമ്മുടെ സുരക്ഷ ടീം ഉടൻ തന്നെ നിങ്ങൾക്കു ബന്ധപ്പെടും.” എന്ന് മറുപടി നൽകിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group