Home Featured പ്രവാസി ഡിവിഡന്റ് സ്കീം; രജിസ്​ട്രേഷന്‍ തുടങ്ങി: എന്താണ് സ്കീം? ആർക്കൊക്കെ അഭേക്ഷിക്കാം? വായിക്കാം

പ്രവാസി ഡിവിഡന്റ് സ്കീം; രജിസ്​ട്രേഷന്‍ തുടങ്ങി: എന്താണ് സ്കീം? ആർക്കൊക്കെ അഭേക്ഷിക്കാം? വായിക്കാം

by admin

പ്രവാസ ജീവിതം അവസാനിപ്പിച്ച്‌​ നാട്ടിലെത്തുന്നവരുടെ സുരക്ഷിത ജീവിതത്തിന്​ കേരള സര്‍ക്കാര്‍ നടപ്പാക്കിയ പ്രവാസി ഡിവിഡന്‍റ്​ സ്​കീമി​െന്‍റ ഈ വര്‍ഷത്തെ രജിസ്​ട്രേഷന്‍ തുടങ്ങി. പ്രവാസികള്‍ക്ക്​ ജീവിതകാലം മുഴുവന്‍ സാമ്ബത്തിക സുരക്ഷ ഉറപ്പാക്ക​ുന്ന സ്​കീമി​െന്‍റ രജിസ്​ട്രേഷന്‍ മേയ്​ 21നാണ്​ പുനരാരംഭിച്ചത്​. പ്രവാസികളുടെ നിക്ഷേപം കേരള പ്രവാസി ക്ഷേമ ബോര്‍ഡിലൂടെ സ്വീകരിച്ച ശേഷം കിഫ്​ബി വഴി നാടി​െന്‍റ വികസനത്തിന്​ ചെലവഴിക്കും. നിക്ഷേപകന്​ മൂന്ന്​ വര്‍ഷത്തിന്​ ശേഷം പ്രതിമാസം ഡിവിഡന്‍റ്​ ലഭിക്കുന്ന രീതിയിലാണ്​ ക്രമീകരണം. 2019ല്‍ തുടങ്ങിയ സ്​കീമിന്​ പ്രവാസികളില്‍നിന്ന്​ മികച്ച പ്രതികരണമാണ്​ ലഭിച്ചത്​.

ഒരേ മാസ്​ക്​ രണ്ട്​ – മൂന്ന്​ ആഴ്​ച്ചകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത്​ ബ്ലാക്ക് ഫംഗസിനു കാരണമാകും; ഐയിംസ് ഡോക്ടർ

പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന്​ പിന്നാലെ ആദ്യം നടപ്പാക്കിയ തീരുമാനങ്ങളില്‍ ഒന്നായിരുന്നു ഡിവിഡന്‍റ്​​ സ്കീം വീണ്ടും തുടങ്ങിയത്​. മുഖ്യമന്ത്രി പിണറായി വിജയനാണ്​ ഇക്കാര്യം തിരുവനന്തപുരത്ത്​ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചത്​.

എന്താണ്​ ഡിവിഡന്‍റ്​ സ്​കീം:

പ്രവാസികള്‍ക്ക്​ മൂന്ന്​ ലക്ഷം മുതല്‍ 51 ലക്ഷം രൂപ വരെ സ്​കീമില്‍ നിക്ഷേപിക്കാം. മൂന്ന്​ വര്‍ഷത്തിന്​ ശേഷം തുകയുടെ പത്ത്​ ശതമാനം വീതം ഡിവിഡന്‍റായി ലഭിക്കും. ആദ്യ മൂന്ന്​ വര്‍ഷങ്ങളിലെ പത്ത്​ ശതമാനം ഡിവിഡന്‍റ്​ നിക്ഷേപ തുകക്കൊപ്പം ചേര്‍ത്ത്​ ആ തുകയുടെ പത്ത്​ ശതമാനം നിരക്കിലുള്ള ഡിവിഡന്‍റാണ്​ നാലാം വര്‍ഷം മുതല്‍ പ്രതിമാസം ലഭിക്കുക. പത്ത്​ ലക്ഷം രൂപ നിക്ഷേപിക്കുന്നയാള്‍ക്ക്​ നാലാം വര്‍ഷം മുതല്‍ പ്രതിമാസം ഏകദേശം 10000 രൂപയുടെ മുകളില്‍ ലഭിക്കും. നിക്ഷേപകരുടെ കാലശേഷം ജീവിതപങ്കാളിക്ക്​ ഈ തുക ലഭിക്കും. ജീവിത പങ്കാളിയുടെ മരണശേഷം നിക്ഷേപ തുക നോമിനിക്ക്​ കൈമാറും.

ആര്‍ക്കൊക്കെ ലഭിക്കും:

നിലവില്‍ വിദേശത്ത്​ ജോലി ചെയ്യുന്ന കേരളീയര്‍ക്ക്​ നിക്ഷേപിക്കാം. രണ്ട്​ വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ വിദേശത്ത്​ ജോലി ചെയ്​ത ശേഷം കേരളത്തില്‍ സ്​ഥിരതാമസമാക്കിയവര്‍ക്കും കേരളത്തിന്​ പുറത്തുള്ള സംസ്​ഥാനങ്ങളില്‍ ആറ്​ മാസത്തിലധികമായി ജോലി സംബന്ധമായി താമസിക്കുന്നവര്‍ക്കും ചേരാം. pravasikerala.org എന്ന വെബ്​സൈറ്റ്​ വഴി ഓണ്‍ലൈനായി പദ്ധതിയുടെ ഭാഗമാകാം. ഓണ്‍ലൈന്‍ വഴി പണമടക്കാനും സൗകര്യമുണ്ട്​. 8078550515 എന്ന ഹെല്‍പ്​ലൈന്‍ നമ്ബറില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം. ഈ നമ്ബറിലേക്ക്​ വാട്​സ്​ ആപ്​ സന്ദേശം അയച്ചാലും വിവരങ്ങള്‍ ലഭിക്കും

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group