കോഴിക്കോട്: കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഓടുന്ന നവകേരള ബസ് എന്ന സ്വിഫ്റ്റ് ഗരുഡ പ്രീമിയത്തിന്റെ സര്‍വീസ് വീണ്ടും പണി മുടക്കി .
ബസ് ഒരാഴ്ചയോളമായി വര്‍ക്ക് ഷോപ്പിലാണെന്നും ഇക്കാരണത്താലാണ് ഓട്ടം മുടങ്ങിയതെന്നുമാണ് കെഎസ്‌ആര്‍ടിസി നല്‍കുന്ന വിശദീകരണം. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസ് ആണ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഗരുഡ
പ്രീമിയം സര്‍വീസായി ഓടി തുടങ്ങിയത്. പിന്നീട് ബസില്‍ കയറാന്‍ ആളില്ലാത്തതിനാല്‍ ബസിന്റെ സര്‍വീസ് മുടങ്ങിയിരുന്നു.
തുടർന്ന് വളരെ കുറച്ച് യാത്രക്കാരുമായിട്ടാണ് ബസ് സര്‍വീസ് നടത്തിയത്. ഇപ്പോള്‍ സര്‍വീസ് നിര്‍ത്തിയത് മെയിന്റനന്‍സ് വര്‍ക്ക് കാരണമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. കോഴിക്കോട് റീജ്യണല്‍ വര്‍ക്ക് ഷോപ്പിലാണ് ബസ് ഇപ്പോഴുള്ളത്. ബസിന്റെ സമയം മാറ്റി പുനക്രമീകരിച്ചാല്‍ കൂടുതല്‍ ആളുകള്‍ കയറുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇപ്പോഴത്തെ സമയക്രമമാണ് ബസില്‍ ആളുകള്‍ കുറയുന്നതിന് കാരണമെന്നും യാത്രക്കാര്‍ പറയുന്നു. അതേസമയം ബസില്‍ കയറാൻ ആളില്ലാത്തതിനാലാണ് വര്‍ക്ക് ഷോപ്പിലേക്ക് മാറ്റിയതെന്ന ആരോപണവും ഉയരുന്നുണ്ട് .