ബെംഗളൂരു: ഹുബ്ബള്ളി ഈശ്വർ നഗറിലെ വൈഷ്ണാദേവി ക്ഷേത്രത്തിലെ മുതിർന്നപൂജാരി ദേവപ്പജ്ജ(60) കുത്തേറ്റു മരിച്ചു. ക്ഷേത്രത്തിൻ്റെ മുമ്പിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കൊലനടത്തിയശേഷം കൊലയാളി രക്ഷപ്പെട്ടു. ദേവപ്പജ്ജയെ ഉടൻ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കൊലയാളിയെ കണ്ടെത്താൻ തിരച്ചിൽ നടന്നുവരുന്നു. കൊലയ്ക്കുപിന്നിലുള്ള കാരണം വ്യക്തമായില്ലെന്ന് നവനഗർ പോലീസ് പറഞ്ഞു.