ബംഗളൂരു: തുംഗ നദി തീരത്ത് സ്ഥിതി ചെയ്യുന്ന ശൃംഗേരി ശാരദ ക്ഷേത്രത്തിലും ശങ്കരാചാര്യ മതത്തിലും ദർശനത്തിന് എത്തുന്ന ഭക്തരുടെ വസ്ത്രധാരണ രീതി അധികൃതർ നിശ്ചയിച്ചു.
ആഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിബന്ധന പ്രകാരം പരമ്ബരാഗത ഭാരതീയ വേഷം ധരിച്ച് മാത്രമേ പ്രവേശം സാധ്യമാവൂ. പുരുഷന്മാർക്ക് മുണ്ടും മേല്‍മുണ്ടും സ്ത്രീകള്‍ക്ക് സാരിയും ബ്ലൗസും അല്ലെങ്കില്‍ സല്‍വാർ -ദുപ്പട്ട ഇനങ്ങളിലെ വേഷമോ ആണ് ധരിക്കാവുന്നത്.