തിങ്കളാഴ്ച രാവിലെ തുടങ്ങിയ മഴ ദിവസം മുഴുവൻ പെയ്യുകയായിരുന്നു ബാംഗളുരുവിൽ. ഇന്ത്യൻ മെറ്റീരിയോളജിക്കൽ സെൻ്റർ (ഐഎംഡി) പ്രവചനം അനുസരിച്ച്, നഗരത്തിൽ ഈ ആഴ്ച മുഴുവൻ മഴ പെയ്യാൻ സാധ്യതയുണ്ട്.
ജൂലൈ 19 വരെ ബെംഗളൂരുവിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ബെംഗളൂരു ഐഎംഡിയിലെ ശാസ്ത്രജ്ഞൻ സി.എസ്. പാട്ടീൽ പറഞ്ഞു. അടുത്ത 48 മണിക്കൂറിനുള്ളിൽ ബംഗളൂരു നഗരത്തിലും സമീപപ്രദേശങ്ങളിലും പൊതുവെ മേഘാവൃതമായ ആകാശമായിരിക്കും എന്നാണ് പ്രവചനം. കാറ്റിൻ്റെ വേഗത മണിക്കൂറിൽ 30-40 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാൽ നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് പ്രവചനം കൂട്ടിച്ചേർക്കുന്നു.
കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 25 ഡിഗ്രി സെൽഷ്യസും 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും.