ബംഗളുരു: വാല്മീകി കോർപറേഷൻ അഴിമതിക്കേസില്‍ കർണാടക മുൻ മന്ത്രി ബി.നാഗേന്ദ്രഎം.എല്‍.എയെ ഇ.ഡി അറസ്റ്റ് ചെയ്തു.13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. നാഗേന്ദ്രയുടെയും പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാനും കോണ്‍ഗ്രസ് എം.എല്‍.എ ബസനഗൗഡ
ദദ്ദലിന്റെയും വീടുകളിലും ഓഫീസുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അതിന് പിന്നാലെയാണ്
നാഗേന്ദ്രയെ ഇ.ഡി. കസ്റ്റഡിയില്‍ എടുത്തത്. 187 കോടിയിലധികം രൂപ മറ്റൊരു സ്വകാര്യ അക്കൗണ്ടിലേക്ക് വക മാറ്റിയെന്നായിരുന്നു മന്ത്രിക്കെതിരെ ഉയർന്ന ആരോപണം.
അഴിമതിയുമായിബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് പട്ടികവർഗ ക്ഷേമ മന്ത്രിയായിരുന്ന നാഗേന്ദ്ര ജൂണ്‍ ആറിന് രാജി സമർപ്പിച്ചിരുന്നു. 87 കോടിയിലധികം ഫണ്ട് ദുരുപയോഗം ചെയ്യാൻ തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചെന്ന്ആരോപിച്ച് മെയ് 26 ന് അക്കൗണ്ട് സൂപ്രണ്ട് പി. ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് കോർപ്പറേഷനുമായി ബന്ധപ്പെട്ട അനധികൃത പണമിടപാട് വിഷയം ശ്രദ്ധയില്‍പ്പെട്ടത്.