Home Featured ജൂണ്‍ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കും; കേന്ദ്രസർക്കാർ

ജൂണ്‍ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കും; കേന്ദ്രസർക്കാർ

by admin

ജൂണ്‍ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാർ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂണ്‍ 25 നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.

ഭരണഘടന ഉയർത്തി പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ വിമ‌ർശനം ശക്തമാക്കുമ്ബോഴാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ ഭരണഘടനാ ഹത്യ ദിവസമായി ആചരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അടിയന്തരാവസ്ഥയില്‍ മനുഷ്യത്വ രഹിതമായ നടപടികളുടെ വേദനകള്‍ സഹിച്ചവരുടെ സംഭാവനകള്‍ ഈ ദിനം അനുസ്മരിക്കുമെന്ന് തീരുമാനം അറിയിച്ചുകൊണ്ട് സമൂഹ മാധ്യമമായ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group