നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബാനറുകളും ഫ്ലെക്സുകളും ബി.ബി.എം.പി. നീക്കിത്തുടങ്ങി. വ്യാഴാഴ്ച യെലഹങ്ക സോണിലെ തനിസാന്ദ്ര ഏഴാം വാർഡിൽ റോഡരികുകളിലും മീഡിയനുകളിലും സ്ഥാപിച്ച ബാനറുകൾ ജീവനക്കാർ നീക്കി.
ബാനറുകൾ സ്ഥാപിക്കുന്നത് സർക്കാർ കഴിഞ്ഞവർഷം വിലക്കിയിരുന്നെങ്കിലും പല സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിക്കുന്നുണ്ട്.