ബെംഗളൂരു: കർണാടകത്തിൽ പാമ്പുകടിയേറ്റുള്ള മരണം കഴിഞ്ഞവർഷത്തേക്കാൾ കൂടി. ഈവർഷം ആറുമാസത്തിനിടെ 5,418 പേർക്ക് പാമ്പുകടിയേൽക്കുകയും 36 പേർ മരിക്കുകയും ചെയ്തു. 2023-ൽ ആകെ 19 മരണമേ റിപ്പോർട്ടുചെയ്തിരുന്നു ള്ളൂ. 6596 പേർക്കാണ് പാമ്പു കടിയേറ്റിരുന്നത്.
ഈവർഷം ഹാസനിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് (419) പാമ്പുകടിയേറ്റത്. ചിക്കബെല്ലാപുരയിൽ 378 പേർക്കും ദാവണഗെരയിൽ 369 പേർക്കും കടിയേറ്റു. മരണം കൂടുതൽ റിപ്പോർട്ടുചെയ്തത് തുമകൂരുവിലും കൊപ്പാളിലുമാണ്. അഞ്ചുവീതം മരണമാണ് ഈ ജില്ലകളിലുണ്ടായത്. ചിത്രദുർഗയിലും ഉത്തരകന്നഡയിലും നാലുമരണം വീതം സംഭവിച്ചു. ഈവർഷം മേയിൽ 1550 പേർക്കും ജൂണിൽ 1554 പേർക്കും സംസ്ഥാനത്ത് പാമ്പുകടിയേറ്റു.