ബംഗളൂരു: വയനാട് അതിർത്തിയോട് ചേർന്ന കർണാടകയുടെ പ്രദേശത്ത് വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. കേസിൽ മൂന്ന് മലയാളികളടക്കം അഞ്ച് പേർ അറസ്റ്റിലായി. വയനാട് തോൽപ്പെട്ടി സ്വദേശികളായ രാഹുൽ (21), മനു (25), സന്ദീപ് (27), കർണാടക നാഥംഗല സ്വദേശികളായ നവീന്ദ്ര (24), അക്ഷയ് (27) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. കർണാടക-കേരള അതിർത്തിയിലെ നാഥംഗലയ്ക്ക് സമീപമായിരുന്നു സംഭവം. കാറിലെത്തിയ സംഘം പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
തുടർന്ന് സമീപത്തെ കാപ്പിത്തോട്ടത്തിൽ എത്തിച്ച് ഒരു പെൺകുട്ടിയെ അഞ്ചുപേർ ചേർന്ന് ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിനിടെ രക്ഷപ്പെട്ട മറ്റൊരു പെൺകുട്ടി പ്രദേശവാസികളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.തുടർന്ന് നാട്ടുകാർ സംഘടിച്ച് എത്തിയതോടെ പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു. പിന്നീട് പോലീസ് നടത്തിയ തിരച്ചിലിൽ ഇവർ പിടിയിലാവുകയായിരുന്നു.
ലിവിംഗ് ടുഗതര്‍ വിവാഹമല്ല, ഗാര്‍ഹിക പീഡനത്തിന്‍റെ പരിധിയില്‍ വരില്ല;ഹൈക്കോടതി
കൊച്ചി: ലിവിംഗ് ടുഗതർ ബന്ധങ്ങള്‍ വിവാഹമല്ലെന്നും കേസുകള്‍ ഗാർഹിക പീഡനത്തിന്‍റെ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി. നിയമപരമായി വിവാഹം കഴിച്ചാല്‍ മാത്രമേ ഭർത്താവെന്ന് പറയാനാകൂ. ലിംവിംഗ് ടുഗതർ ബന്ധങ്ങളില്‍ പങ്കാളിയെന്നേ പറയാനാകൂവെന്നും കോടതി പറഞ്ഞു.
പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാല്‍ ഗാർഹിക പീഡനത്തിന്‍റെ പരിധിയില്‍ വരില്ല. ഐപിസി 498 എ പ്രകാരം കേസ് എടുക്കാനാകില്ലന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡനക്കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.