ബെംഗളൂരു: കർണാടകത്തിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ വാഹനാപകട മരണം കൂടി. 2023 ഏപ്രിലിനും 2024 മാർച്ചിനും ഇടയിൽ 43,780 റോഡപകടങ്ങളിലായി 11,611 ആളുകളാണ് മരിച്ചത്. 51,207 ആളുകൾക്ക് പരിക്കേറ്റു. സംസ്ഥാനത്തെ 14 ദേശീയ പാതകളിലും 114 സംസ്ഥാന ഹൈവേകളിലുമാണ് 68 ശതമാനം അപകട മരണങ്ങളും സംഭവിച്ചതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ഡെപ്യൂട്ടി കമ്മിഷണർമാരു മായും ജില്ലാ പഞ്ചായത്ത് സി .ഇ.ഒ.മാരുമായും ചേർന്ന് അപകടങ്ങൾ വിലയിരുത്താൻ മുഖ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അപകടവിവരങ്ങൾ പുറത്തുവിട്ടത്.
അതേസമയം, ബെംഗളൂരു – മൈസൂരു പാതയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അപകടങ്ങൾ കുറഞ്ഞു. 2023 ജനുവരിക്കും ജൂണിനും ഇടയിൽ ഈ പാതയിൽ 341 അപകടങ്ങ ളിലായി 127 പേർ മരിച്ചിരുന്നു. 382 പേർക്കായിരുന്നു. പരിക്കേറ്റത്. എന്നാൽ ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 157 അപകട ങ്ങളിലായി 40 പേരാണ് മരിച്ചത്. 230 പേർക്ക് പരി ക്കേറ്റു.