ബെംഗളൂരു: രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്നാക്കി മാറ്റുന്നത് സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. രാമനഗരയെ ബെംഗളൂരു സൗത്താക്കി മാറ്റണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ചൊവ്വാഴ്ച നിവേദനം നൽകിയിരുന്നു. ആവശ്യം മന്ത്രിസഭയുടെ മുൻപിൽ വെക്കാമെന്ന് സിദ്ധരാമയ്യ പറഞ്ഞു.