ബെംഗളൂരു: അറസ്റ്റുചെയ്യുന്നതിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻശ്രമിച്ച ക്രിമിനൽക്കേസ് പ്രതിയെ കാലിനുവെടിവെച്ച് പിടികൂടി. ചൊവ്വാഴ്ച രാവിലെ ശിവമോഗ കുംസി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൊലപാതകശ്രമമുൾപ്പെ ടെ അഞ്ചുകേസുകളിലെ പ്രതിയായ റസാക്കിനെയാണ് വെടിവെച്ചു വീഴ്ത്തിയത്.
പിടികൂടാൻ ശ്രമിക്കുന്നതിനിടെ കോൺസ്റ്റബിൾ അർജുനെയാണ് റസാക്ക് കത്തി ഉപയോഗിച്ച് ആക്ര മിച്ചത്. ഈ സമയം റസാക്കിൻ്റെ കാലിൽ ഇൻസ്പെക്ടർ വെടിവെക്കുകയായിരുന്നു. പിന്നീട് ഇയാളെ ശിവമോഗ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോബനഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെ യ്ത കൊലപാതകശ്രമക്കേ സിൽ ഒളിവിലായിരുന്നു റസാക്ക്.