Home Featured കനത്ത മഴ;കുടക് ജില്ലയിലെ ജലാശയങ്ങളിലും വെള്ളച്ചാട്ടങ്ങളിലും സാഹസിക പ്രവർത്തനങ്ങള്‍ക്ക് വിലക്ക്

കനത്ത മഴ;കുടക് ജില്ലയിലെ ജലാശയങ്ങളിലും വെള്ളച്ചാട്ടങ്ങളിലും സാഹസിക പ്രവർത്തനങ്ങള്‍ക്ക് വിലക്ക്

by admin

ബംഗളൂരു: കനത്ത മഴയുടെ ദുരന്തങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കുടക് ജില്ലയിലെ ജലാശയങ്ങളിലും വെള്ളച്ചാട്ടങ്ങളിലും സാഹസിക പ്രവർത്തനങ്ങള്‍ അധികൃതർ വിലക്കി.

ജില്ല ഡെപ്യൂട്ടി കമീഷണർ വെങ്കട് രാജ ഇത് സംബന്ധിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചു. കുടക് ജില്ലയില്‍ വെള്ളച്ചാട്ടങ്ങള്‍, അരുവികള്‍, പൊതു തടാകങ്ങള്‍, അണക്കെട്ടുകള്‍, റിസർവോയറുകള്‍ തുടങ്ങിയ ജലാശയങ്ങളിലേക്ക് പൊതുജനങ്ങളും വിനോദ സഞ്ചാരികളും ഇറങ്ങുന്നത് തടഞ്ഞാണ് ഉത്തരവ്.

അതേസമയം, കുടക് ജില്ലയുടെ പല മേഖലയിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും മരം വീണ് വൈദ്യുതി ബന്ധം തകരാറിലായി. ജലാശയങ്ങളില്‍ വെള്ളത്തിന്റെ നിരപ്പ് ഉയർന്നത് കണക്കിലെടുത്ത് സുരക്ഷ മുൻകരുതലിന്റെ ഭാഗമായാണ് ജില്ല ഡെപ്യൂട്ടി കമീഷണർ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group