ബെംഗളൂരു: മൈസൂരു ഫിലിം സിറ്റിയുടെ നിർമാണം ഈ വർഷം തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഫിലിം സിറ്റി നിർമിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഫിലിം സിറ്റിക്ക് നൂറ് ഏക്കർ ഭൂമി മൈസൂരുവിൽ സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം
പറഞ്ഞു. കന്നഡ സിനിമാതാരം ഡോ.രാജ്‌കുമാറിൻ്റെ സ്വപ്നമായിരുന്നു ഫിലിം
സിറ്റിയെന്നും പറഞ്ഞു. ഏറെക്കാലമായി സിനിമാ പ്രവർത്തകരും കാണികളും ഉയർത്തുന്ന ആവശ്യമാണിത്. കന്നഡ സിനിമകൾക്കായി ഒ.ടി.ടി.പ്ലാറ്റ്ഫോം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചു. ഇതിന്റെ സാധ്യത പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിക്കും