Home Featured പാൽവിലവർധന: പശുക്കളെ മുന്നിൽനിർത്തി ബി.ജെ.പി.യുടെ പ്രതിഷേധം

പാൽവിലവർധന: പശുക്കളെ മുന്നിൽനിർത്തി ബി.ജെ.പി.യുടെ പ്രതിഷേധം

by admin

ബെംഗളൂരു നന്ദിനിപാലിൻ്റെ വിലവർധിപ്പിച്ചതിനെതിരേ ബി.ജെ.പി. ബെംഗളൂരുവിൽ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. ബി.ജെ.പി.യുടെ കർഷകവിഭാഗമായ തൈത്തമോർച്ചയുടെ നേതൃത്വത്തിൽ ബെംഗളൂരു ഫ്രീഡം പാർക്കിലായിരുന്നു പ്രതിഷേധം. പശുക്കളെ മുന്നിൽനിർത്തി പ്രവർത്തകർ സർക്കാരിനെതിരേ മുദ്രാവാക്യം വിളിച്ച്, വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.

പാലിന്റെ ഓരോപായ്ക്കറ്റിനും രണ്ടുരൂപ വീതമാണ് വർധിപ്പിച്ചത്. എല്ലാതരം പായ്ക്കറ്റിലും 50 മില്ലി ലിറ്റർ പാൽ അധികം നിറയ്ക്കുകയും ചെയ്തു. അധികം നിറയ്ക്കുന്ന പാലിൻ്റെ വിലയായാണ് രണ്ടു രൂപ വർധിപ്പിച്ചതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു. കർണാടകത്തിൽ പാലുത്പാദനം വർധിച്ചതിനെത്തുടർന്നായിരുന്നു നടപടി. അതേസമ യം, വിലവർധന ജനങ്ങൾക്കെതിരാണെന്ന് ആരോപിച്ചായിരുന്നു ബി.ജെ.പി. സമരം.

You may also like

error: Content is protected !!
Join Our WhatsApp Group