Home Featured അമ്മയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് നടന്‍ സിദ്ദിഖ്, വിഷമം പറഞ്ഞ് സ്ഥാനം ഒഴിഞ്ഞ് ഇടവേള ബാബു

അമ്മയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് നടന്‍ സിദ്ദിഖ്, വിഷമം പറഞ്ഞ് സ്ഥാനം ഒഴിഞ്ഞ് ഇടവേള ബാബു

by admin

കൊച്ചി: സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായി നടന്‍ സിദ്ദിഖിനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ജഗദീഷ്, ജയന്‍ ചേര്‍ത്തല എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളത്ത് വെച്ചുനടന്ന സംഘടനയുടെ ജനറല്‍ബോഡി യോഗത്തില്‍ വെച്ചായിരുന്നു തെരഞ്ഞെടുപ്പ്. സിദ്ദിഖിനു പുറമേ ഉണ്ണി ശിവപാല്‍,നടി കുക്കു പരമേശ്വരന്‍ എന്നിവരാണ് ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചത്.

അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാലും ട്രഷററായി ഉണ്ണി മുകുന്ദനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം, മമ്മൂട്ടി വിദേശത്തായിരുന്നതിനാല്‍ യോഗത്തിന് എത്തിയിരുന്നില്ല.

ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു തന്റെ വിഷമം പറഞ്ഞാണ് സ്ഥാനം ഒഴിഞ്ഞത്. താന്‍ ജനറല്‍ സെക്രട്ടറി കസേരയില്‍ ഇരുന്നത് സ്വന്തം സന്തോഷത്തിനല്ലെന്നും എല്ലാവര്‍ക്കും വേണ്ടിയായിരുന്നുവെന്നും ഇടവേള ബാബു പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group