Home Featured പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കൾക്കെതിരെ കർശനതാക്കീതുമായി ഡികെ ശിവകുമാർ

പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കൾക്കെതിരെ കർശനതാക്കീതുമായി ഡികെ ശിവകുമാർ

by admin

ബെംഗളൂരു: കർണാടകത്തിൽ മുഖ്യമന്ത്രിയെ മാറ്റണമെന്നും മൂന്ന് ഉപമുഖ്യമന്ത്രിമാരെക്കൂടി നിയമിക്കണമെന്നും ആവശ്യമുന്നയിക്കുന്ന മന്ത്രിമാർക്കും നേതാക്കൾക്കുമെതിരേ കർശനതാക്കീതുമായി കെ.പി.സി.സി. അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ. അത്തരം പരസ്യപ്രസ്താവനകൾ നടത്തുന്നവർക്കെതിരേ അച്ചടക്കനടപടി
സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പുനൽകി. മഠാധിപതികൾ രാഷ്ട്രീയത്തിൽ ഇടപെടാതിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡി.കെ. ശിവകുമാറിനുപുറമേ മൂന്നു ഉപമുഖ്യമന്ത്രിമാർകൂടി വേണമെന്ന് എതാനും മന്ത്രിമാർ ആവിശ്യം ശക്തമാക്കിയത് കോൺഗ്രസിനുള്ളിൽ ചേരിതിരിവിനു വഴിവെച്ചിരുന്നു. ലിംഗായത്ത്, എസ്.സി., എസ്‌.ടി., ന്യൂന പക്ഷ വിഭാഗങ്ങളിൽനിന്ന് ഓരോ ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്നായിരുന്നു ആവശ്യമുയർന്നത്. ഡി.കെ. ശിവകുമാറിനെതിരേ സിദ്ധരാമയ്യ അനുകൂലികൾ നടത്തുന്ന നീക്കമായാണ് ഇത് വില യിരുത്തപ്പെടുന്നത്. അതിനിടെ ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം കൈമാറണമെന്ന് വൊക്കലിഗ മഠാധിപതി കുമാര ചന്ദ്ര ശേഖരാനന്ദസ്വാമി സിദ്ധരാമയ്യയോട് പരസ്യമായി ആവശ്യപ്പെ ട്ടതും ചർച്ചകൾക്ക് ചൂടുപകർന്നു. മുഖ്യമന്ത്രിസ്ഥാനത്തിന് മാറ്റമുണ്ടാകുകയാണെങ്കിൽ ലിംഗായത്ത് വിഭാഗത്തിന് പരിഗണന നൽകണമെന്നാവശ്യപ്പെട്ട് സമുദായത്തിൽനിന്നുള്ള മഠാധിപതി ശ്രീശൈല ജഗദ്ഗുരു ചന്ന സിദ്ധരാമ പണ്ഡിതാരാധ്യ സ്വാമിയും രംഗത്തുവന്നു.

ഉപമുഖ്യമന്ത്രിമാരെ നിയമിക്കുമ്പോൾ സമുദായത്തിന് മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് ശിവകുമാർ നേതാക്കൾക്ക് മുന്നറിയിപ്പു നൽകിയത്.

You may also like

error: Content is protected !!
Join Our WhatsApp Group