ബെംഗളൂരു: ഹെജ്ജാള -ചാമരാജനഗർ റെയിൽപാതാപദ്ധതി അടുത്ത കേന്ദ്രബജറ്റിൽ ഇടംപിടിച്ചേക്കും. ഇതുസംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനൽകിയതായി കേന്ദ്രമന്ത്രി എച്ച്.ഡി. കു മാരസ്വാമി അറിയിച്ചു.
കനകപുര, മലവള്ളി, കൊ ല്ലഗൽ മേഖലകളിലൂടെ കട ന്നുപോകുന്ന 140 കിലോമീറ്റർ നിർദിഷ്ട പാതയാണിത്. പാത യാഥാർഥ്യമായാൽ ചാമരാജനഗറിൽനിന്ന് മൈസൂരുവിലെത്താതെ നേരേ ബെംഗളൂരുവിലെത്താനാവും.നേരത്തേ തയ്യാറാക്കിയ ബെംഗളൂരു-സത്യമംഗലം പാതയുടെ ഭാഗമാണിത്.