Home Featured ഐസ്‌ക്രീമിൽ നിന്നും ലഭിച്ച വിരൽ മനുഷ്യന്റേത് തന്നെ; ഐസ്‌ക്രീം ഫാക്ടറിയിലെ തൊഴിലാളിയുടെതെന്ന് സ്ഥിരീകരിച്ച് ഡിഎൻഎ

ഐസ്‌ക്രീമിൽ നിന്നും ലഭിച്ച വിരൽ മനുഷ്യന്റേത് തന്നെ; ഐസ്‌ക്രീം ഫാക്ടറിയിലെ തൊഴിലാളിയുടെതെന്ന് സ്ഥിരീകരിച്ച് ഡിഎൻഎ

by admin

മുംബൈ: ജൂൺ 12ന് ഐസ്‌ക്രീമിൽ നിന്നും കൈവിരൽ കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് പുറത്ത്. ഐസ്‌ക്രീമിൽ കണ്ടെത്തിയത് മനുഷ്യ വിരൽ തന്നെയാണെന്നും ഇത് പൂനെയിലെ ഇന്ദാപൂരിലുള്ള ഐസ്‌ക്രീം കമ്പനി ഫാക്ടറി തെഴിലാളിയുടേതാണെന്നും സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനാ ഫലത്തിലാണ് വിരൽ ഇരുപത്തിനാലുകാരനായ ഓംകാർ പേട്ട എന്നയാളുടേതാണ് എന്ന് വ്യക്തമായത്.

സംഭവത്തിൽ തൊഴിലാളിക്ക് നോട്ടീസ് അയക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിരലുകൾ കണ്ടെത്തിയതിനെതുടർന്ന് ഫാക്ടറിയിലേക്ക് പഴ വർഗ്ഗങ്ങൾ എത്തിക്കുന്ന എല്ലാവരുടെയും രക്ത സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചിരുന്നു.

തിങ്കളാഴ്ച പരിശോധനാ ഫലം വന്നപ്പോൾ തൊഴിലാളികൾക്ക് ആർക്കും രോഗങ്ങളിലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഐസ്‌ക്രീം കമ്പനിക്ക് എതിരായ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെഷൻ 272, 273, 336 വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group