കോഴിക്കോട്: ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വിൽപനയ്ക്കായി കടത്തിയ രണ്ട് കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയതിനെ തുടർന്ന് യുവതി അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശി ജുമിയെ വെള്ളിയാഴ്ച ബെംഗളൂരുവിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
യുവതി ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതേ കേസിൽ പെരുവണ്ണാമുഴി സ്വദേശികളായ ആൽബിൻ സെബാസ്റ്റ്യൻ, ഷൈൻ ഷാജി എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മേയ് 19ന് പുതിയങ്ങാടിയിലെ വാടകവീട്ടിൽ ലഹരിമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് രണ്ട് കോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്ന് പോലീസ് പിടികൂടിയത്.
മേയ് 19ന് പുതിയങ്ങാടിയിലെ വാടകവീട്ടിൽ ലഹരിമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് രണ്ട് കോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്ന് പോലീസ് പിടികൂടിയത്. കോഴിക്കോട് ബീച്ചും മാളുകളും കേന്ദ്രീകരിച്ച് ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണിവരെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായ ഷൈൻ ഷാജി സമാനമായ കേസുകളിൽ രണ്ട് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ശിക്ഷ കഴിഞ്ഞ് ഷൈൻ ജയിലിൽ കണ്ടുമുട്ടിയ പുതിയ ആളുകളുമായി മയക്കുമരുന്ന് വ്യാപാരത്തിലേക്ക് മടങ്ങിയെന്നും പോലീസ് പറഞ്ഞു.