ബെംഗളൂരുവിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള വ്യാവസായിക അതിർത്തി നഗരമായ ഹൊസൂരിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വ്യാഴാഴ്ച തമിഴ്നാട് നിയമസഭയിൽ പ്രഖ്യാപിച്ചു.2,000 ഏക്കർ സ്ഥലത്ത് പ്രതിവർഷം 30 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സന്നദ്ധമായ വിമാനത്താവളമായിരിക്കും നിർമിക്കുക.
ഹൊസൂരിൽ വിമാനത്താവളം നിർമിക്കാനുള്ള നടപടി തമിഴ്നാട് ഊർജിതമാക്കുന്ന സന്തോഷത്തിൽ ബെംഗളൂരു നിവാസികളും, യാഥാർഥ്യമായാൽ ഇവിടെയുള്ളവർക്ക് ഏറെ പ്രയോജനകരമാകുന്ന രണ്ടാമത്തെ വിമാനയാത്രാ സൗകര്യമായി ഇത് മാറും. ഐടി മേഖലയായ ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് വെറും 25 കിലോമീറ്റർ അകലെയാണ് ഹൊസൂർ. എന്നാൽ, ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് 60 കിലോമീറ്റർ സഞ്ചരിക്കണം.
തമിഴ്നാട് കൃഷ്ണഗിരി ജില്ലയുടെ ഭാഗമായ ഹൊസൂരിൽ വിമാനത്താവളം സാധ്യമായാൽ ഇലക്ട്രോണിക് സിറ്റി, അത്തിബല്ലെ, ജിഗനി, സിൽക്ക് ബോർ ഡ്, ബിടിഎം ലേഔട്ട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് ഒരു മണിക്കൂർ കൊണ്ട് ഇവിടെ വിമാനം പിടിക്കാനാകും.ആർവി റോഡ്- ബൊമ്മസന്ദ്ര നമ്മ മെട്രോ പാതയുടെ നിർമാണം കൂടി പൂർത്തിയായാൽ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി നഗരജനതയ്ക്ക് സുഗമമായി എത്താനാകും.2024ൽ ഈ പാത പൂർത്തിയാ കുമെന്നാണ് നിലവിലെ പ്രതീക്ഷ. ബൊമ്മസന്ദ്രയിൽ നിന്നു പിന്നെ 19 കിലോമീറ്ററേയുള്ളൂ ഹൊസൂരിലേക്ക്.
ഹൊസൂരിനെ പ്രധാന സാമ്പത്തിക വികസന കേന്ദ്രമാക്കി മാറ്റുക എന്ന തമിഴ്നാടിന്റെ ലക്ഷ്യത്തിൻ്റെ ഭാഗമാണ് ഈ പദ്ധതി. ഹൊസൂർ, കൃഷ്ണഗിരി, ധർമപുരി മേഖലകളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് വിമാനത്താവളം സഹായകമാകുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.
ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ഹൊസൂരിനെ ഒരു പ്രധാന സാമ്പത്തിക വികസന ഹബ്ബാക്കി മാറ്റാനുള്ള വിവിധ ദീർഘകാല പദ്ധതികൾ സംസ്ഥാനം നടപ്പിലാക്കി വരികയാണെന്ന് സ്റ്റാലിൻ പറഞ്ഞു.
ബംഗളൂരുവുമായുള്ള തന്ത്രപരമായ സാമീപ്യത്തിനും ശക്തമായ അടിസ്ഥാന സൗകര്യങ്ങൾക്കും നന്ദി, ഇലക്ട്രോണിക്സ് നിർമ്മാണത്തിൻ്റെ ഒരു കേന്ദ്രമെന്ന നിലയിൽ ഹൊസൂരിന് സംസ്ഥാനത്ത് ഒരു പ്രധാന സ്ഥാനമുണ്ട്.
ഈ പ്രോജക്റ്റ് ബംഗളുരു, ചെന്നൈ എന്നിവയുടെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും