ബംഗളൂരു: ശിവമൊഗ്ഗ ഹൊസനഗറിലെ യാദൂർ അബ്ബെ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ച യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ബെള്ളാരി മിഞ്ചേരി സ്വദേശി വിനോദ് (26) ആണ് കഴിഞ്ഞ ദിവസം വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചത്.
അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലില്‍ ആദ്യം മൃതദേഹം കണ്ടെത്താനായിരുന്നില്ല. പിന്നീട് മുങ്ങല്‍ വിദഗ്ധനായ ഈശ്വർ മാല്‍പെയും സംഘാംഗങ്ങളായ കോട്ട ജീവൻ മിത്ര, നാഗരാജ് പുത്രൻ എന്നിവരെത്തിയാണ് വെള്ളത്തിനടിയില്‍നിന്ന് മൃതദേഹം വീണ്ടെടുത്തത്. ശിവമൊഗ്ഗയിലെ സർക്കാർ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം സ്വദേശമായ ബെള്ളാരിയിലേക്ക് കൊണ്ടുപോയി. ബംഗളൂരുവില്‍ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്ന യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം കുടജാദ്രി സന്ദർശിച്ച ശേഷം അബ്ബെ വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴാണ് അപകടം.