Home Featured നാളെ മദ്യം ലഭിക്കില്ല; കേരളത്തിൽ ഡ്രൈ ഡേ ആചരണം; ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചിടും

നാളെ മദ്യം ലഭിക്കില്ല; കേരളത്തിൽ ഡ്രൈ ഡേ ആചരണം; ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചിടും

by admin

തിരുവനന്തപുരം: നാളെ കേരളത്തിൽ മദ്യവിൽപ്പന ഉണ്ടാകില്ല. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ ആചരിക്കുകയാണ്. ച്ചു.കേരളത്തിൽ നാളെ ബിവറേജസ് കോർപ്പറേഷന്റെ മദ്യവിൽപനശാലകളും സ്വകാര്യ ബാറുകളും അടച്ചിടും. കൺസ്യൂമർ ഫെഡിന്റെ മദ്യവില്പന ശാലകളും പ്രീമിയം മദ്യവിൽപന ശാലകളും ഉൾപ്പടെ അടഞ്ഞുകിടക്കും.

ഇന്ന് രാത്രി ഒമ്പത് മണിക്ക് ബീവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ചാൽ പിന്നീട് വ്യാഴാഴ്ച രാവിലെ 9 മണിക്കാണ് തുറക്കുക. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ നാളെ ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ മദ്യഷോപ്പുകൾക്ക് അവധി നൽകിയിരിക്കുന്നത്.1987 മുതൽ ഐക്യരാഷ്ട്ര സഭയാണ് ജൂൺ 26ന് ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group