Home Featured ഹജ്ജ് കര്‍മത്തിനിടെ മരണപ്പെട്ടവരില്‍ മൂന്ന് കര്‍ണാടക സ്വദേശികളും

ഹജ്ജ് കര്‍മത്തിനിടെ മരണപ്പെട്ടവരില്‍ മൂന്ന് കര്‍ണാടക സ്വദേശികളും

by admin

ബംഗളൂരു: മക്കയില്‍ പരിശുദ്ധ ഹജ്ജ് കർമത്തിനിടെ മരണപ്പെട്ട നൂറുകണക്കിന് ഹാജിമാർക്കിടയില്‍ കർണാടക സ്വദേശികളും.

ബംഗളൂരു ആർ.ടി നഗർ സ്വദേശി കൗസർ റുക്സാന (69), ഫ്രേസർ ടൗണ്‍ സ്വദേശി അബ്ദുല്‍ അൻസാരി (54), ചിത്രദുർഗ മന്ദക്കി ബട്ടി ഏരിയ സ്വദേശിയും റിട്ടയേഡ് അധ്യാപികയുമായ റുക്സാന കൗസർ (63) എന്നിവരാണ് മരിച്ചത്. മിനാ താഴ്വരയില്‍ പ്രതീകാത്മകമായി പിശാചിനെ കല്ലെറിയുന്ന ചടങ്ങിനിടെയാണ് കടുത്ത ചൂടിനെ തുടർന്ന് നൂറുകണക്കിന് ഹാജിമാർ മരണപ്പെട്ടതെന്ന് കർണാടക സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടിവ് ഓഫിസർ എസ്. സർഫറാസ് ഖാൻ പറഞ്ഞു. മയ്യിത്തുകള്‍ മക്കയില്‍തന്നെ ഖബറടക്കിയതായും മരണ സർട്ടിഫിക്കറ്റ് ബന്ധുക്കള്‍ക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.

ഹജ്ജ് പൂർത്തിയാക്കി ജൂണ്‍ 22ന് മടങ്ങാനിരുന്നവരായിരുന്നു ഇവർ. ഇത്തവണ കർണാടക സർക്കാറിലേക്ക് 13,500 അപേക്ഷകളാണ് ഹജ്ജിനായി ലഭിച്ചത്. ഇതില്‍ 10,300 പേർ ഹജ്ജിനായി യാത്ര തിരിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group