Home Featured ബന്നാര്‍ഘട്ട പാര്‍ക്കില്‍ പുള്ളിപ്പുലി സഫാരി ആരംഭിക്കുന്നു

ബന്നാര്‍ഘട്ട പാര്‍ക്കില്‍ പുള്ളിപ്പുലി സഫാരി ആരംഭിക്കുന്നു

by admin

ബംഗളൂരു: ബന്നാർഘട്ട ജൈവോദ്യാനത്തില്‍ ലയണ്‍ സഫാരി, ടൈഗർ സഫാരി, ബെയർ സഫാരി, ഹെർബിവോർ സഫാരി എന്നിവക്കുപുറമെ ലെപേഡ് സഫാരി കൂടി ആരംഭിക്കുന്നു.

ഗ്രില്ലുകളാല്‍ അടച്ച വാഹനത്തില്‍ യാത്രക്കാരെ കയറ്റി മൃഗങ്ങള്‍ കഴിയുന്ന ഏക്കർ കണക്കിന് വനത്തിലൂടെയുള്ള സഫാരിയാണ് ബന്നാർഘട്ടയിലേത്.

സിംഹങ്ങള്‍ക്കും കടുവക്കും കാട്ടുപോത്തിനും കരടിക്കും മറ്റുമായി പ്രത്യേകം വിശാലമായ കൂടുകളാണുള്ളത്. ഇവയുടെ താമസസ്ഥലത്തേക്ക് ബന്തവസ്സായ വാഹനത്തില്‍ സഞ്ചാരികളെ കൊണ്ടുപോവുകയാണ് സഫാരിയിലൂടെ ചെയ്യുന്നത്. പുതുതായി 22 പുലികളുടെ ആവാസ വ്യവസ്ഥയാണ് ഒരുക്കിയിട്ടുള്ളത്. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് പുള്ളിപ്പുലി സഫാരി ഏർപ്പെടുത്തുന്നത്. ഈ മാസം അവസാനത്തില്‍ സഫാരി ആരംഭിക്കുമെന്ന് വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group