ബംഗളൂരു: ചിക്കബല്ലാപുര ഗൗരിബിദനൂരില്‍ നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു.കാറപകടത്തില്‍ രക്ഷപ്പെട്ട യുവാവ് മരത്തില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍
വ്യാഴാഴ്ച രാത്രിയാണ് അപകടം. കെ.പി.ടി.സി.എല്‍ ജീവനക്കാരായ വേണുഗോപാല്‍ (34), ശ്രീധർ (35), ബെസ്കോം ലൈൻമാനായ മഞ്ജപ്പ (34) എന്നിവരാണ് മരിച്ചത്. അമിതവേഗത്തെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് കാർ തലകീഴായി മറിയുകയായിരുന്നു. കാർ യാത്രികരിലൊരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടം നടന്ന സ്ഥലത്തെ മരത്തില്‍ കുടുങ്ങി തൂങ്ങിക്കിടക്കുന്ന നിലയില്‍ ഇയാളെ കണ്ടെത്തിയ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു. ഗൗരി ബിദനൂർ റൂറല്‍ പൊലീസ് കേസെടുത്തു.