Home Featured ഹാസനില്‍ ഗുണ്ടയെ നടുറോഡില്‍ വെട്ടിക്കൊന്നു

ഹാസനില്‍ ഗുണ്ടയെ നടുറോഡില്‍ വെട്ടിക്കൊന്നു

by admin

ബംഗളൂരു: കുപ്രസിദ്ധ ഗുണ്ടയായ രവി എന്ന ചൈല്‍ഡ് രവിയെ (45) ഹാസനില്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു. ഹേമാവതി നഗറില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. നാലംഗ സംഘം സ്കൂട്ടർ ഇടിച്ചു വീഴ്ത്തി കത്തിയും വടിവാളുമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

30 സെക്കൻഡിനകം കൊലപാതകം നടത്തി സംഘം കാറില്‍ത്തന്നെ മടങ്ങുകയും ചെയ്തു. കൊലപാതകം, കവർച്ച എന്നിവയടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട രവിയെന്ന് പൊലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group