കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷം പല ഐടി കമ്ബനികളും ശമ്ബള വര്‍ദ്ധനവ് മാറ്റിവച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ബിസിനസ്സ് വീണ്ടും ആരംഭിച്ചതിനാല്‍, മിക്ക ഐടി കമ്ബനികളും കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തിലും ഈ വര്‍ഷത്തിന്റെ തുടക്കത്തിലും ശമ്ബള വര്‍ദ്ധനവ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മികച്ച ജോലിക്കാര്‍ക്കായുള്ള മത്സരം ശക്തമാകുമ്ബോള്‍, മിക്ക ഐടി കമ്ബനികളും വീണ്ടും ജീവനക്കാര്‍ക്ക് ഇന്‍ക്രിമെന്റുകളും പ്രമോഷനുകളും നല്‍കി പ്രതിഫലം വര്‍ദ്ധിപ്പിക്കുകയാണ്.
രണ്ട് ലക്ഷത്തിലധികം ജീവനക്കാരുള്ള ആക്സെഞ്ചര്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം ഡിസംബറിലും ഈ വര്‍ഷം ഫെബ്രുവരിയിലും ജീവനക്കാര്‍ക്ക് ഇന്‍ക്രിമെന്റ് നല്‍കിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ശമ്ബള വര്‍ദ്ധനവ്, ബോണസ്, പ്രമോഷനുകള്‍ എന്നിവയും ഇക്കാലയളവില്‍ കമ്ബനി പ്രഖ്യാപിച്ചിച്ചുണ്ട്. ഏപ്രിലില്‍, അസോസിയേറ്റ് ഡയറക്ടര്‍ തലത്തിലുള്ള എല്ലാ ജീവനക്കാര്‍ക്കും പ്രയാസകരമായ വര്‍ഷത്തിലെ അവരുടെ സംഭാവനകള്‍ക്ക് ഒരാഴ്ചത്തെ അടിസ്ഥാന ശമ്ബളത്തിന് തുല്യമായ ഒറ്റത്തവണ ‘താങ്ക്സ് ബോണസ്’ നല്‍കിയിരുന്നതായി ആക്സെഞ്ചര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആഗോളതലത്തില്‍ ആക്സെഞ്ചര്‍ 605 പേരെ എംഡിയിലേക്കും 63 പേരെ സീനിയര്‍ എംഡി തലത്തിലേയ്ക്കും ഉയര്‍ത്തിയിരുന്നു. പ്രമോഷനുകളില്‍ സ്ത്രീകള്‍ക്കും കമ്ബനി പ്രാധാന്യം നല്‍കിയിരുന്നു.
ഈ വര്‍ഷത്തെ രണ്ടാമത്തെ ശമ്ബള വര്‍ദ്ധനവിനായുള്ള അവലോകന പദ്ധതികള്‍ നടക്കുന്നുണ്ടെന്ന് ഇന്‍ഫോസിസ് ഇവിപി & എച്ച്‌ആര്‍ മേധാവി റിച്ചാര്‍ഡ് ലോബോ ചില ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ ശമ്ബള വര്‍ദ്ധനവ് നിര്‍ത്തി വച്ചെങ്കിലും ജനുവരി മുതല്‍ ഇന്‍ക്രിമെന്റുകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തെ അടിസ്ഥാനമാക്കി മറ്റൊരു അവലോകനം നടത്തുമെന്നാണ് ഇപ്പോള്‍ കമ്ബനി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇത് അടിസ്ഥാനമാക്കിയുള്ള ശമ്ബള വര്‍ദ്ധനവ് ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരും. രണ്ട് അവലോകനങ്ങളും എല്ലാ ലെവലുകളിലുമുള്ള ജീവനക്കാര്‍ക്കും ബാധകമാണ്. രണ്ട് ഇന്‍ക്രിമെന്റുകളും ഒരുമിച്ച് നോക്കുമ്ബോള്‍ 10-14% ശമ്ബള വര്‍ദ്ധനവ് ജീവനക്കാര്‍ക്ക് ലഭിക്കുമെന്നാണ് വിവരം.
ആറ് മാസത്തെ ഇടവേളയ്ക്കുള്ളില്‍ ശമ്ബള വര്‍ദ്ധനവ് നല്‍കിയ മറ്റൊരു ഐടി ഭീമനാണ് ടിസിഎസ്. എല്ലാ അസോസിയേറ്റുകള്‍ക്കും ടിസിഎസ് ശമ്ബള വര്‍ദ്ധനവ് നല്‍കിയിട്ടുണ്ട്. പല മുതിര്‍ന്ന ജീവനക്കാര്‍ക്കും 6-8% വരെ വര്‍ദ്ധനവ് ലഭിച്ചുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
വിതരണ ശൃംഖല വളര്‍ച്ചയുടെ വേഗത കുറയ്ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ നടക്കുന്നുണ്ടെന്നും ജൂണ്‍ മാസത്തില്‍ കമ്ബനിയിലെ മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ക്ക് ‘അര്‍ഹമായ’ ശമ്ബള വര്‍ദ്ധനവ് നല്‍കുമെന്നും വിപ്രോയുടെ സിഇഒ തിയറി ഡെലാപോര്‍ട്ടും വ്യക്തമാക്കിയിരുന്നു. എന്നാല്‍ എത്ര ശതമാനമായിരിക്കും വര്‍ദ്ധനവ് എന്ന് വ്യക്തമാക്കിയിട്ടില്ല.
എല്ലാ വര്‍ഷവും ജൂലൈയിലാണ് എച്ച്‌സിഎല്ലില്‍ ശമ്ബള വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരാറുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് ഇത് നീണ്ടു പോയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇന്‍ക്രിമെന്റ് പതിവ് സമയത്ത് തന്നെ പ്രതീക്ഷിക്കാമെന്ന് കമ്ബനിയുടെ എച്ച്‌ആര്‍ ഓഫീസര്‍ അപ്പറാവു വി വി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം കമ്ബനി ശരാശരി 7-8% ശമ്ബള വര്‍ദ്ധനവാണ് നല്‍കിയത്.
അടുത്ത ആഴ്ചകളിൽ ബംഗളുരുവിൽ കോവിഡ് നിയന്ത്രണ വിധേയമായേക്കും ; പ്രതീക്ഷ നൽകി മന്ത്രി