ബെംഗളൂരു: ബൊമ്മസാന്ദ്ര വ്യവസായമേഖലയിലെ ടെക്നോവ ടേപ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയിൽ തീപ്പിടിത്തം. വ്യാഴാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. നാല് അഗ്നിശമന സേനാ യൂണിറ്റുകളെത്തിയാണ് തീയണച്ചത്. ഫാക്ടറിയിലെ അസംസ്കൃത വസ്തുക്കളും ഉത്പന്നങ്ങളും കത്തിനശിച്ചതായി പോലീസ് പറഞ്ഞു.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിവരം. നാശനഷ്ടം കണക്കാക്കിവരുന്നതേ ഉള്ളൂ. തീപ്പിടിത്തത്തിൻ്റെ കാരണം അറിവായിട്ടില്ല.