ബംഗളൂരു: വേനല്‍മഴ ദുരന്തങ്ങളില്‍ കർണാടകയില്‍ 46 പേർ മരിച്ചതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഇടിമിന്നലേറ്റാണ് കൂടുതല്‍ മരണങ്ങള്‍-35. ബീദർ, കലബുറഗി, കൊപ്പാള്‍, വിജയപുര, ദക്ഷിണ കന്നട എന്നീ ജില്ലകളിലാണ് മരണങ്ങള്‍ സംഭവിച്ചത്.
വിജയപുര, തുമകുരു, ദാവങ്കരെ, കൊപ്പാള്‍, ഗദഗ്, കോലാർ എന്നിവിടങ്ങളിലായി നാനൂറോളം വളർത്തുമൃഗങ്ങള്‍ ചത്തു. വേനല്‍മഴ ഇത്രയും ജീവനെടുത്ത സാഹചര്യത്തില്‍ കാലവർഷം തുടങ്ങുമ്ബോള്‍ എന്താകുമെന്ന ആശങ്കയിലാണ് അധികൃതരും ജനങ്ങളും.