Home Featured ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

by admin

മണ്ണഞ്ചേരി (ആലപ്പുഴ): ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. വടക്കനാര്യാട് രണ്ടുകണ്ടത്തില്‍ ബി. സനല്‍കുമാറിൻ്റെ മകൻ സൂര്യഭാസ്കർ (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ബംഗളൂരു സില്‍ക്ക് ബോർഡ് ഫ്ലൈഓവറിലായിരുന്നു അപകടം.

സുഹൃത്തിൻ്റെ ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കവേ പെട്ടെന്ന് വാഹനം നിർത്തിയപ്പോള്‍ തെറിച്ച്‌ റോഡിന്റെ വശത്തെ തൂണില്‍ തല ഇടിക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബംഗളൂരു എലൈറ്റ് ഗ്രൂപ്പ് സ്‌ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മാതാവ്: സിമി. സഹോദരി: സൂര്യലക്ഷ്മ‌ി.

You may also like

error: Content is protected !!
Join Our WhatsApp Group