Home Featured ന്യൂനമര്‍ദ്ദം ടൗട്ടി ചുഴലിക്കാറ്റായി ഞായറാഴ്ച തീരം തൊടും;മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട്; മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ക്ക് നിര്‍ദേശം

ന്യൂനമര്‍ദ്ദം ടൗട്ടി ചുഴലിക്കാറ്റായി ഞായറാഴ്ച തീരം തൊടും;മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട്; മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ക്ക് നിര്‍ദേശം

by admin

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച്‌ അതിതീവ്ര ന്യൂനമര്‍ദ്ദമായി, ഞായറാഴ്ച ടൗട്ടി ചുഴലിക്കാറ്റായി മാറും.

ദേശീയ ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങള്‍ കേരളത്തിലെത്തിയിട്ടുണ്ട്. ഇവരെ വയനാട് , മലപ്പുറം, കോഴിക്കോട്,തൃശ്ശൂര്‍,എറണാകുളം, പത്തനംതിട്ട,ആലപ്പുഴ, ഇടുക്കി,കൊല്ലം എന്നിവിടങ്ങളിലാണ് വിന്യസിച്ചിട്ടുള്ളത്.

വാക്‌സിന്‍ ലഭ്യമാക്കാനായില്ലെങ്കില്‍ ഞങ്ങള്‍ തൂങ്ങി മരിക്കണോ ? ചോദ്യവുമായി കർണാടകയിൽ നിന്നുള്ള ബി ജെ പി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട്‌ പ്രഖ്യാപിച്ചു.മെയ് 14 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മെയ് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് റെഡ് അലേര്‍ട്ട്‌ പ്രഖ്യാപിച്ചിരിക്കുന്നത്.

അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയായി കണക്കാക്കുന്നത്‌.ന്യൂനമര്‍ദത്തിന്റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

കേരളത്തിൽ ഏതാനും ദിവസം കൂടി സമ്പൂർണമായ അടച്ചിടൽ; സംസ്ഥാനത്ത് ഒമ്പതു ദിവസത്തേക്കു പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടാന്‍ സാധ്യത

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്നതനുസരിച്ച്‌ അലര്‍ട്ടുകളില്‍ മാറ്റം വരാവുന്നതാണ്.

അതിതീവ്രമഴയെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ നേരിടാന്‍ വിപുലമായ ഒരുക്കങ്ങള്‍ക്ക് ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

അറബിക്കടലിലെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റാണ് ടൗട്ടേ. മ്യാന്മറാണ് ചുഴലിക്കാറ്റിന് ഈ പേര് നിര്‍ദ്ദേശിച്ചത്.കേ​ര​ള തീ​ര​ത്ത് നി​ന്നു​ള്ള മ​ത്സ്യ​ബ​ന്ധ​നം നി​രോ​ധി​ച്ചു. കേ​ര​ള​ത്തി​നും ല​ക്ഷ​ദ്വീ​പി​നും സ​മീ​പ​ത്ത് കൂ​ടി​യു​ള്ള ക​പ്പ​ല്‍ ഗ​താ​ഗ​തം നി​രോ​ധി​ച്ചു. കേ​ര​ളം, ക​ര്‍​ണാ​ട​ക, ഗോ​വ, ല​ക്ഷ​ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ തു​റ​മു​ഖ​ങ്ങ​ള്‍​ക്കും നാ​വി​ക സേ​ന താ​വ​ള​ങ്ങ​ള്‍​ക്കും മൂ​ന്ന​റി​യി​പ്പ് ന​ല്‍​കിയിട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group