ബംഗളൂരു: പൊട്ടിപ്പൊളിഞ്ഞതും ഗർത്തങ്ങള്‍ നിറഞ്ഞതുമായ ബംഗളൂരു ബൃഹത് മഹാ നഗരപാലിക(ബി.ബി.എം.പി)യിലെ പാതകള്‍ എല്ലാം ഇനി ശരിയാവും. 6000 കുഴികള്‍ നികത്താനും റോഡ് അറ്റകുറ്റപ്പണിക്കും പ്രത്യേക സെല്‍ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച പറഞ്ഞു.
മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റേയും നേതൃത്വത്തില്‍ മന്ത്രിമാർ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ പരിശോധിച്ചു. 67 മേഖലകളില്‍ റോഡുകള്‍ വളരെ മോശമാണെന്ന് ബി.ബി.എം.പി ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി പറഞ്ഞു. ഈ മേഖലകളില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തും.