Home covid19 കർണാടകയിൽ കോവിഡ് ബാധിതരായവരിൽ ബ്ലാക്ക് ഫംഗസ് രോഗവും കണ്ടെത്തി

കർണാടകയിൽ കോവിഡ് ബാധിതരായവരിൽ ബ്ലാക്ക് ഫംഗസ് രോഗവും കണ്ടെത്തി

by admin

ബെംഗളൂരു: ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കോവിഡ് രോഗികളിൽ കണ്ടെത്തിയ ബ്ലാക്ക് ഫംഗസ് രോഗം സംസ്ഥാനത്തും റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ സാങ്കേതിക ഉപദേശക സമിതിയോട് ആവശ്യപ്പെട്ടതായി ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. മ്യൂക്കോമെക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം കർണാടകയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗത്തിനെ കുറിച്ചും അതിനുള്ള ചികിത്സയെ കുറിച്ചും സർക്കാറിന് പഠിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങൾ കാണിച്ച എട്ടു സാമ്പിളുകൾ ബെംഗളൂരു മെഡിക്കൽ കോളേജ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ

ബെംഗളൂരുകാര്‍ വാക്‌സിനുവേണ്ടി ഗ്രാമീണ ജില്ലകളിലേക്ക്; കടുത്ത പ്രതിഷേധവുമായി പ്രദേശവാസികള്‍

പഠനവിധേയമാക്കുന്നുണ്ട്. ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന ഫംഗസ് പിന്നീട് ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ബെംഗളൂരുവിൽ എട്ട് സാമ്പിളുകൾ പരിശോധിച്ചുവെന്നും ഇതിൽ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചതായും രണ്ടു പേർക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടതായും ബിഎംസിആർഐയിലെ ഡോക്ടർമാർ അറിയിച്ചു. ബെംഗളൂരുവിലെ നാരായണ നേതാലായ, പീപ്പിൾ ട്രീ ഹോസ്പിറ്റൽസ്, ട്രസ്റ്റ് വെൽ ഹോസ്പിറ്റൽ, ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ തുടങ്ങിയ ആശുപത്രികളിൽ നിന്നും ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ട്രസ്റ്റ് വെൽ ഹോസ്പിറ്റലിന്റെ കണക്കനുസരിച്ച്, അവർ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 38 പേർക്ക് ബെംഗളൂരുവിൽ കറുത്ത ഫംഗസ് അണുബാധയ്ക്ക് ചികിത്സ നൽകിയിട്ടുണ്ട്. രോഗബാധിതർക്ക് പ്രത്യേക പരിചരണം നൽകുന്നതിനായി ആശുപത്രിയിൽ ഒരു പ്രത്യേക യൂണിറ്റ് ആരംഭിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള സംസ്ഥാനമായി കര്‍ണാടക; മലയാളികളടക്കം ആശങ്കയില്‍

പ്രമേഹമുള്ള കോവിഡ് രോഗികളിൽ പഞ്ചസാരയുടെ അളവ് കൂടുതലായതും സ്റ്റിറോയിഡ് ഉപയോഗത്തിലെ വർധനവും കാരണം ഫംഗസ് ബാധ വർധിക്കുമെന്ന് ട്രസ്റ്റ് വെൽ ആശുപത്രിയിലെ പ്രത്യേക ചികിത്സാ വിഭാഗം മേധാവി ഡോ. ദീപക് ഹൽദിപൂർ പറഞ്ഞു. കൂടാതെ, ചില സന്ദർഭങ്ങളിൽ, സ്റ്റിറോയിഡ്, ഉയർന്ന ശേഷിയുള്ള ആന്റിബയോട്ടിക്കുകൾ എന്നിവ നൽകുന്നു. ഈ രോഗികളിൽ ചിലരിൽ അതിന്റെ പ്രതികൂല ഫലങ്ങൾ കാരണം പ്രതിരോധശേഷി കുറഞ്ഞിട്ടുണ്ട്

കോവിഡ് രോഗികളിൽ രോഗത്തിന്റെ തുടക്കത്തിൽ ചർമ്മത്തേയും പിന്നീട് ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കുന്ന രോഗമാണ് മ്യൂക്കോ മൈക്കോസിസ് അഥവ ബ്ലാക്ക് ഫംഗസ് രോഗം. ന്യൂഡൽഹിയിലാണ് ആദ്യം രോഗം റിപ്പോർട്ട് ചെയ്തത്. ഇതിന് ശേഷം മഹാരാഷ്ട്ര, തെലുങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും രോഗം റിപ്പോർട്ട് ചെയ്തു. കാഴ്ച ശക്തിയിൽ മാറ്റം, മുഖത്തിന്റെ ഒരു വശത്ത് വേദന, ഓക്കാനം, മൂക്കിൽ രക്തസ്രാവം, പല്ലുകൾ അയവുള്ളതാകൽ, വായയുടെ മുകളിൽ കറുപ് അല്ലെങ്കിൽ തവിട്ട് പാടുകൾ തുടങ്ങിയവയാണ് ലക്ഷണങ്ങളിൽ ചിലത്.

ഇതിനെ നിസാരമായി അവഗണിച്ചാൽ മരണത്തിന് വരെ കാരണമായേക്കാമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഐസിഎംആർ) മുന്നറിയിപ്പ് നൽകുന്നു. തലയോട്ടിക്കുള്ളിലെ അറകളെയോ ശ്വാസകോശത്തെയോ ഫംഗസ് പ്രതികൂലമായി ബാധിക്കാം. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കുകൾ പ്രകാരം ഈ ഫംഗസ് ബാധ ബാധിച്ചാൽ 54 ശതമാനം വരെയാണ് മരണനിരക്ക്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group