Home covid19 ബെംഗളൂരുകാര്‍ വാക്‌സിനുവേണ്ടി ഗ്രാമീണ ജില്ലകളിലേക്ക്; കടുത്ത പ്രതിഷേധവുമായി പ്രദേശവാസികള്‍

ബെംഗളൂരുകാര്‍ വാക്‌സിനുവേണ്ടി ഗ്രാമീണ ജില്ലകളിലേക്ക്; കടുത്ത പ്രതിഷേധവുമായി പ്രദേശവാസികള്‍

by admin

ബെംഗളൂരു: കൊവിഡ് വാക്‌സിന്‍ ക്ഷാമം കര്‍ണാടകയില്‍ പുതിയ തലത്തിലേക്ക് വളരുന്നു. വാക്‌സിനുവേണ്ടി കൂടുതല്‍ ബെംഗളൂരുകാര്‍ ഗ്രാമീണ ജില്ലകളിലേക്ക് വരുന്നതില്‍ പ്രദേശവാസികള്‍ക്ക് കടുത്ത പ്രതിഷേധം. കൂടുതല്‍ ബെംഗളൂരുകാര്‍ വരുന്നതോടെ തങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നില്ലെന്നാണ് പരാതി.

18നും 44നും ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തുടങ്ങിയതോടെ ബെംഗളൂരുകാര്‍ കൊവിന്‍ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കുത്തിവയ്‌പെടുക്കാന്‍ വേണ്ടി ബെംഗളൂരു റൂറല്‍, ചിക്കബല്ലാപൂര്‍, രാമനഗര്‍, തുംകൂര്‍ തുടങ്ങിയ ജില്ലകളെയാണ് ആശ്രയിക്കുന്നത്. 50ഉം 70 കിലോമീറ്റര്‍ വണ്ടിയോടിച്ചാണ് പലരും എത്തിയിരിക്കുന്നത്.

കർണാടകയിൽ എസ് എസ്എൽസി പരീക്ഷകൾ മാറ്റിവെച്ചു

കൂടുതല്‍ പേര്‍ നഗരങ്ങളില്‍ നിന്ന് എത്തിയതോടെ പ്രദേശവാസികള്‍ക്ക് വാക്‌സിന്‍ ലഭിക്കാതായി. ഇത് കടുത്ത പ്രതിഷേധത്തിന് വഴിവച്ചിരിക്കുകയാണ്.

ഗ്രാമീണ മേഖലയില്‍ നിന്നുള്ളവര്‍ക്ക് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിന് പല ബുദ്ധിമുട്ടുകളുമുണ്ട്. ചിലര്‍ക്ക് അതിനുള്ള സൗകര്യമില്ല. ചിലര്‍ക്ക് കൊവിന്‍ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാന്‍ അറിയില്ല. ഫലത്തില്‍ വാക്‌സിനേഷനില്‍ നിന്ന് അവര്‍ പുറത്താവും.

ഗ്രാമീണ മേഖലയില്‍ ഒഴിവുള്ള സ്ലോട്ടുകള്‍ കണ്ടെത്താന്‍ നഗരവാസികളെ ഐടി വിദഗ്ധരും സഹായിക്കുന്നുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group